Connect with us

Video Stories

ഇതാണ് റിയല്‍ സ്‌പോര്‍ട്‌സ് ഹബ്ബ്

Published

on

 

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് അഥവാ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അറിയപ്പെടാന്‍ പോവുന്നത് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 പരമ്പര രാജ്യത്തിന് സമ്മാനിച്ച വേദി എന്ന നിലയിലാണ്. പക്ഷേ കേരളാ ചരിത്രത്തില്‍, നമ്മുടെ സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ സ്‌പോര്‍ട്‌സ് ഹബ് അറിയപ്പെടാന്‍ പോവുന്നത് സംസ്ഥാനത്തെ ഏറ്റവും മികച്ച രാജ്യാന്തര സ്‌റ്റേഡിയം എന്ന നിലയിലായിരിക്കും. ഇത് വരെ നമ്മുടെ പ്രധാന കായികവേദി കൊച്ചി കലൂരിലെ നെഹ്‌റു സ്‌റ്റേഡിയമായിരുന്നെങ്കില്‍ ആദ്യ രാജ്യാന്തര മല്‍സരം വഴി സ്‌പോര്‍ട്‌സ് ഹബ് നേടിയെടുത്ത ഖ്യാതി ചെറുതല്ല. കഴിഞ്ഞ ദിവസം നടന്ന കിവീസിനെതിരായ അവസാന ടി-20 മല്‍സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലി സ്‌പോര്‍്ട്‌സ് ഹബിനെക്കുറിച്ച് പറഞ്ഞത് രാജ്യത്തെ ഏറ്റവും മികച്ച വേദികളില്‍ ഒന്ന് എന്നാണ്. കിവി ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ വിശദീകരിച്ചത് മൈതാനത്തിന്റെ ഉന്നത നിലവാരം കൊണ്ട് മാത്രമാണ് അല്‍പ്പ സമയമെങ്കിലും മല്‍സരം നടന്നത് എന്നാണ്.
ഇന്ത്യന്‍ ഹെഡ് കോച്ച് രവിശാസ്ത്രി, മുന്‍കാല ക്രിക്കറ്റര്‍മാരായ സജ്ഞയ് മഞ്ച്‌രേക്കര്‍, സ്‌ക്കോട്ട് സ്‌റ്റൈറിസ്, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങിയവരെല്ലാം ഏറ്ററ്വും മികച്ച മൈതാനങ്ങളുടെ പട്ടികയിലേക്ക് ആദ്യ മല്‍സരത്തിലൂടെ തന്നെ സ്‌പോര്‍ട്‌സ് ഹബിനെ ഉയര്‍ത്തിയിരിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദി എന്ന നിലയിലാണ് ആദ്യമായി സ്‌പോര്ട്‌സ് ഹബ് വാര്‍ത്തകളിലേക്ക് വന്നത്. അന്ന് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നില്ല സ്‌റ്റേഡിയം. പിന്നെ സാര്‍ക്ക് ഫുട്‌ബോള്‍ നന്നപ്പോഴും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തിന് സ്‌പോര്‍ട്‌സ് ഹബ് ആതിഥേയത്വം വഹിച്ചത് എല്ലാ ഒരുക്കങ്ങളോടും കൂടിയായിരുന്നു. അതിന്റെ ഗുണവുമുണ്ടയി.
തുലാ മഴയില്‍ മല്‍സരം അസാധ്യമെന്ന് എല്ലാവരും വിധിയെഴുതിയ ഘട്ടത്തിലാണ് ഗ്രൗണ്ട് സ്റ്റാഫ് അല്‍ഭുതകരമായ പ്രവര്‍ത്തനം നടത്തി രാത്രി ഒമ്പതിന് ശേഷം മല്‍സരം ഉറപ്പാക്കിയത്. ക്യൂറേറ്ററുടെയും ഗ്രൗണ്ട് സ്റ്റാഫിന്റെയും കഠിനാദ്ധ്വാനത്തിന് മാച്ച് റഫറി അംഗീകാരം നല്‍കിയത് ക്രിക്കറ്റ് ചരിത്രത്തിലെ നല്ല അധ്യായങ്ങളില്‍ ഒന്നാണ്. രാപ്പകല്‍ വിയര്‍പ്പൊഴുക്കിയാണ് ഗ്രൗണ്ട് സ്റ്റാഫ് മല്‍സരം സാധ്യമാക്കിയത്. അവരുടെ ആത്മാര്‍ത്ഥയെ അംഗീകരിക്കണം. നൂറോളം പേരാണ് വിശ്രമമില്ലാതെ ജോലി ചെയ്തത്. സൂപ്പര്‍ സോപ്പര്‍ ഉള്‍പ്പെടെയുളള ആധുനിക സംവിധാനങ്ങളുടെ ശക്തിയേക്കാള്‍ പ്രകടമായത് മല്‍സരം ഏത് വിധേനയും സാധ്യമാക്കാനുള്ള സംഘാടകരുടെ കഠിന പ്രയത്‌നമായിരുന്നു.
വൈകി മല്‍സരം തുടങ്ങിയിട്ടും മഴയില്‍ കുതിര്‍ന്ന സാഹചര്യം എവിടെയും പ്രതിഫലിച്ചില്ല. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ഫുട്‌ബോളില്‍ ഘാനയും മാലിയും തമ്മിലുളള ക്വാര്‍ട്ടര്‍ ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്. കനത്ത മഴയില്‍ നടന്ന ആ മല്‍സരത്തിന് ശേഷം സത്യത്തില്‍ ഇന്ദിരാഗാന്ധി സ്‌റ്റേഡിയം ചളിക്കുളമായിരുന്നു. സ്‌പോര്‍ട്‌സ് ഹബ് പക്ഷേ രാത്രി കളി തുടങ്ങുമ്പോഴും അര്‍ധരാത്രിയോടെ കളി അവസാനിക്കുമ്പോഴും ഒരു പോറലുമേല്‍ക്കാത്ത തരത്തിലായിരുന്നു. ബര്‍മൂഡാ ഗ്രാസിന് ഒന്നും സംഭവിച്ചില്ല. എവിടെയും ഒരു ബൂട്ടടയാളം പോലുമുണ്ടായിരുന്നില്ല.
കാണികളുടെ ആവേശവും ക്ഷമയും മല്‍സര വിജയത്തില്‍ വലിയ പങ്ക് വഹിച്ചു. മഴ പെയ്തു കൊണ്ടിരുന്നപ്പോഴും ഗ്യാലറികള്‍ ആര്‍ത്തുവിളിച്ചു. താരങ്ങള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു കാണികള്‍. ഈ സജീവ ഇടപെടലിനെ സ്‌ക്കോട്ട് സ്‌റ്റൈറിസ് എന്ന മുന്‍ കിവി താരം വിശേഷിപ്പിച്ചത് ഇത്തരത്തിലൊരു ലൈവ് കാണികള്‍ എവിടെയുമില്ല എന്നാണ്. ഉച്ചയോട പലരും ഗ്യാലറിയിലെത്തിയിരുന്നു. അര്‍ധരാത്രി പന്ത്രണ്ട് വരെ അവര്‍ അതേ ഇരിപ്പിടത്തില്‍ കൊട്ടും ബഹളവുമായി സജീവമായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍, പാര്‍ക്കിംഗ് തുടങ്ങി രാജ്യാന്തര കായിക മാമാങ്ക വേദികളെ പ്രശ്‌നത്തിലേക്ക് നയിക്കുന്ന വിഷയങ്ങളില്ലെല്ലാം സ്‌പോര്‍ട്‌സ് ഹബ് അധികാരികള്‍ ജാഗ്രത പാലിച്ചിട്ടുണ്ട്. പ്രൊഫഷണലിസമെന്നത് നമ്മുടെ സംഘാടനത്തിന്റെ ശക്തമായ ഭാഗമാണെന്ന സത്യവും തെളിയിക്കപ്പെട്ടു. കേരളാ ക്രിക്കറ്റ് അസോസിയേഷനും ജാഗ്രതയോടെ നിലയുറപ്പിച്ചു.
ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി അവര്‍ക്കെതിരെ ആദ്യമായി ടി-20 പരമ്പര സ്വന്തമാക്കിയ ഖ്യാതിയിലും സ്‌പോര്‍ട്‌സ് ഹബിനെക്കുറിച്ച് എല്ലാവരും നല്ല വാക്കുകള്‍ പറഞ്ഞ അഹങ്കാരത്തിലും അധികൃതരും സംഘാടകരും ആലസ്യം കാട്ടരുത്. നമ്മുടെ കളിമുറ്റങ്ങളുടെ ദുരന്തമെന്നത് പരിപാലനത്തിലെ ആലസ്യമാണ്. കേരളം എത്രയോ വലിയ കായിക മാമാങ്കങ്ങള്‍്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ മാമാങ്ക നാളുകള്‍ക്ക് ശേഷം മൈതാനങ്ങളെ ആരും തിരിഞ്ഞ് നോക്കില്ല. അങ്ങനെ അകാല ചരമത്തിന്റെ മൂകസാക്ഷികളാണ് തിരുവനന്തപുരത്ത് തന്നെയുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയവും സെന്‍ട്രല്‍ സ്റ്റേഡിയവുമെല്ലാം. സപോര്‍ട്‌സ് ഹബ് പി.പി.പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മൈതാനം പരിപാലിക്കപ്പെടുമെന്ന് വിശ്വസിക്കാം. അങ്ങനെ പരിപാലിച്ചാല്‍ കൂടുതല്‍ വലിയ മല്‍സരങ്ങള്‍ ഈ വേദിയിലേക്ക് വരും. ഐ.എസ്.എല്ലും ഐ.പി.എല്ലും ചിലപ്പോള്‍ ഫിഫയുടെ വലിയ ചാമ്പ്യന്‍ഷിപ്പുകളുമെല്ലാം വരാനിരിക്കുമ്പോള്‍ കാര്യവട്ടം കേരളത്തിന്റെ കായിക ആസ്ഥാനമാവുന്ന കാലം വിദൂരമല്ല.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending