Culture
‘ഏറ്റുമുട്ടല്‍’ ഭാഷ്യം സംശയത്തില്‍; പോയിന്റ് ബ്ലാങ്കില്‍ വെടിവെക്കുന്ന വീഡിയോ പുറത്ത്

ജയില്‍ ചാടിയ സിമി തടവുകാരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം വഴിത്തിരിവിലേക്ക്. ആയുധധാരികളായ ഭീകരര്‍ക്കു മുന്നില്‍ ജീവന്‍ അപകടത്തിലായേക്കുമെന്ന ഘട്ടത്തിലാണ് പൊലീസ് വെടിവെച്ചതെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് ഠാക്കൂറിന്റെ വാദത്തിന് തിരിച്ചടിയാവുന്ന വീഡിയോ ഇന്ത്യാ ടുഡേ പുറത്തുവിട്ടു. നിലത്തു കിടക്കുന്ന തടവുകാരില്‍ ഒരാളെ പോയിന്റ ബ്ലാങ്കില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു കൊല്ലുന്ന ദൃശ്യമാണ് പുറത്തായിരിക്കുന്നത്. ഭീകരനെ ജീവനോടെ പിടിച്ചാല്‍ കേസന്വേഷണത്തില്‍ നിര്‍ണായമാകുമെന്നിരിക്കെ അതിനു മുതിരാതെ വെടിവെച്ചതെന്തിന് എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
തുറസ്സായ പ്രദേശത്ത് നിലത്ത് വീണുകിടക്കുന്നവരില്‍ ജീവനോടെയുള്ള ഒരാളെ ഉന്നം പിടിച്ച് വെടിവെക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. മരിച്ചു കിടക്കുന്നവരില്‍ ആരുടെ അടുക്കലും തോക്ക് അടക്കമുള്ള മാരകായുധങ്ങള്‍ കാണാനില്ല. ഇന്ത്യാ ടുഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് ആണ് ട്വിറ്ററില്‍ വീഡിയോ പുറത്തുവിട്ടത്.
ഇതേപ്പറ്റി ആഭ്യന്തര മന്ത്രിയോട് ചോദിച്ചെങ്കിലും, അത്യാവശ്യ ഘട്ടത്തിലാണ് പൊലീസ് വെടിയുതിര്‍ത്തത് എന്ന ഭാഷ്യത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, ഏറ്റുമുട്ടലില്‍ സംശയം ഉന്നയിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമടക്കം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
വീഡിയോ കാണാം
Shocking video of #Bhopal encounter emerged. cops shooting on dead suspects #SIMIJailBreak pic.twitter.com/m3Zdlub8NX
— Ashish (@Ashi_IndiaToday) October 31, 2016
Related:
സിമി തടവുചാട്ടം എന്‍.ഐ.എ അന്വേഷിക്കും
ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസും എ.എ.പിയും
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു