Culture
മലപ്പുറം മാതൃക; പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഇനി ‘ഡിജിറ്റല്‍’

തിരുവനന്തപുരം: പൊലീസിന്റെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി. മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ ഇ-വിപ് എന്ന പേരിലുള്ള പദ്ധതി വന്‍ വിജയമായ സാഹചര്യത്തിലാണ് സംസ്ഥാനത്താകെ ഇത് ഉപയോഗിക്കാന്‍ പൊലീസ് തീരുമാനിച്ചത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് നിലവില്‍ 21 ദിവസം വരെ സമയമെടുക്കുന്നുണ്ട്. ഇത് നാലോ അഞ്ചോ ദിവസമായി കുറക്കാനാകുമെന്നതാണ് പദ്ധതി കൊണ്ടുള്ള നേട്ടം.
മലപ്പുറം ജില്ലയില്‍ പദ്ധതി നടപ്പാക്കിയപ്പോള്‍ ശരാശരി ഏഴ് ദിവസത്തിനുള്ളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിനൊപ്പം വെരിഫിക്കേഷന് വേണ്ടിയെടുക്കുന്ന കാലപരിധി നാലോ അഞ്ചോ ദിവസമായി കുറക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. തെലങ്കാനയെയാണ് ഇക്കാര്യത്തില്‍ കേരളം മാതൃകയാക്കുന്നത്. തെലങ്കാന പൊലീസ് ‘വെരിഫാസ്റ്റ്’ എന്ന പേരില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കിയിരുന്നു. ഇതുവഴി വെരിഫിക്കേഷനുള്ള സമയം അഞ്ചായി കുറക്കാന്‍ കഴിഞ്ഞിരുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.
പുതിയ സംവിധാനം നടപ്പാക്കുന്നതോടെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുള്ള രേഖകള്‍ പ്രിന്റൗട്ടെടുത്ത് കൈമാറുന്നതിന് പകരം ഇ- വിപ് ആപ്ലിക്കേഷന്‍ വഴി ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോക്ക് അയച്ചുകൊടുക്കും. ഒരു ദിവസത്തിനുള്ളില്‍ തന്നെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയും. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ പരിശോധന കഴിഞ്ഞാല്‍ ഈ ഫയലുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ പൊലീസ് സ്റ്റേഷനിലെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അയച്ചുകൊടുക്കും. ഈ ഉദ്യോഗസ്ഥന്‍ അപേക്ഷകന്റെ വീട്ടിലെത്തി പാസ്‌പോര്‍ട്ട് അപേക്ഷക്കായി സമര്‍പ്പിച്ച രേഖകളുടെ ശരിപകര്‍പ്പ് സ്മാര്‍ട്ട്‌ഫോണ്‍ വഴി ഒത്തുനോക്കും. അപേക്ഷന്റെ ഒപ്പ് ശേഖരിച്ച് അപേക്ഷയോടൊപ്പം ചേര്‍ക്കും. വെരിഫിക്കേഷന് ശേഷം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് തന്റെ ഡിജിറ്റല്‍ കയ്യൊപ്പോടെ മൊബൈല്‍ ആപ്ലിക്കേഷന്‍വഴി തന്നെ അയച്ചുകൊടുക്കുകയും ചെയ്യും.
മലപ്പുറത്ത് നവംബര്‍ ഒന്നിനാണ് പദ്ധതി നടപ്പാക്കിയത്. ഇതിനു മുന്‍പ് വെരിഫിക്കേഷന് അനുവദിച്ചിട്ടുള്ള കാലപരിധിയായ 21 ദിവസത്തിനുള്ളില്‍ 55 ശതമാനം വെരിഫിക്കേഷനാണ് പൂര്‍ത്തിയാക്കാനായത്. പദ്ധതി നടപ്പാക്കിയ നവംബര്‍ മാസത്തില്‍ 99.94 ശതമാനവും പൂര്‍ത്തിയാക്കി. സമയലാഭം മാത്രമല്ല, വെരിഫിക്കേഷന്റെ കൃത്യത ഉറപ്പാക്കാനും ഇതുവഴി സാധിക്കുന്നുവെന്നതാണ് പുതിയ സംവിധാനത്തിന്റെ നേട്ടം. അപേക്ഷകന്റെ ഒപ്പ് വെരിഫിക്കേഷന്‍ ചെയ്യുന്നത് ജി.പി.എം സംവിധാനത്തിലാണ്. അതുകൊണ്ടുതന്നെ വെരിഫിക്കേഷന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അപേക്ഷകന്റെ വീട്ടിലെത്തി പരിശോധന നടത്തിയെന്ന് ഉറപ്പിക്കാനാകും. അപേക്ഷകന് 15 അക്ക ഫയല്‍ നമ്പര്‍ നല്‍കി അപേക്ഷയുടെ തല്‍സ്ഥിതി അറിയാനുമാകും. പുറമെ വെരിഫിക്കേഷനായി പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തുന്ന സമയവും തിയതിയും മുന്‍കൂട്ടി അറിയാനും സാധിക്കും. ഇതിനു സമാനമായ മൊബൈല്‍ ആപ്ലിക്കേഷന്‍ 2015ല്‍ തൃശൂരിലും നടപ്പാക്കിയിരുന്നു. ഇതും വിജയകരമായിരുന്നു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു