Connect with us

More

സ്വപ്നം പൂവണിയുമ്പോള്‍ ഫൈസല്‍ ഖബറിലാണ്; കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിനായി വീടൊരുങ്ങി

Published

on

യു.എ റസാഖ്

തിരൂരങ്ങാടി: ആര്‍.എസ്.എസ് അനാഥമാക്കിയ പുല്ലാണി ഫൈസലിന്റെ കുടുംബത്തിന് കൊടിഞ്ഞി മഹല്ല് കമ്മിറ്റി നല്‍കുന്ന വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. രണ്ട് നിലകളിലായി മൂന്ന് ബെഡ്‌റൂമും, ഓഫീസ് റൂം, കിച്ചണ്‍, ടൈനിംഗ് ഹാള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായി വീടാണ് കുടുംബത്തിനായി മഹല്ല് കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. കൊടിഞ്ഞി മഹല്ല് സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പരേതനായ കോമുക്കുട്ടി ഹാജിയുടെ ഭാര്യ നല്‍കിയ സ്ഥലത്താണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്. കൊടിഞ്ഞിയിലെ എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് മഹല്ല് അധികൃതര്‍ പറഞ്ഞു.

സ്വന്തമായൊരുവീടെന്ന സ്വപ്നവുമായി പ്രവാസ ലോകത്ത് ജോലി ചെയ്തിരുന്ന പുല്ലാണി അനില്‍കുമാര്‍ എന്ന ഫൈസല്‍ ലീവിന് നാട്ടിലെത്തി ഗള്‍ഫിലേക്ക് തന്നെ മടങ്ങാനിരിക്കെയാണ് ആര്‍.എസ്.എസ് കപാലികര്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. സ്വന്തമായി വീടായാല്‍ പ്രവാസം അവസാനിപ്പിക്കുമെന്ന് ഫൈസല്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അത് വരെയും ഫൈസലും കുടുംബവും വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഫൈസലിന്റെ കുടുംബത്തിന് വീടൊരുങ്ങിയപ്പോള്‍ അദ്ധേഹം ഖബറിലാണ്. എങ്കിലും അനാഥകളായ മൂന്ന് പിഞ്ചുമക്കളും ഫൈസലിന്റെ പിതാവും മാതാവും ഇനി ഈ പുതിയ വീട്ടില്‍ അന്തിയുറങ്ങും.

ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിച്ചു എന്ന കാരണത്താല്‍ ഈ കുടുംബത്തിലെ മറ്റു അംഗങ്ങളും ഇസ്‌ലാമിലേക്ക് പോകുമോ എന്ന ഭയപ്പാടായിരുന്നു കൊലപാതകത്തിന് കാരണമെന്ന് കൊലക്കേസില്‍ പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ കൊലപാതകത്തോടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇസ്‌ലാമിലേക്ക് മാറുന്നതിനാണ് നാട് സാക്ഷിയായത്. ഫൈസല്‍ കൊല്ലപ്പെട്ടതിന് ശേഷം അദ്ധേഹത്തിന്റെ വിശ്വാസം സ്വീകരിച്ചത് ഒന്‍പത് പേരാണ്. കൊല്ലപ്പെട്ട് രണ്ടാഴ്ച്ചകള്‍ക്കകം തന്നെ ഫൈസലിന്റെ മാതാവ് മീനാക്ഷി ജമീലയായി മാറി.

പിന്നീട് മൂത്ത സഹോദരി സുബിത, ഇവരുടെ ഭര്‍ത്താവ് മുരളി, മക്കളായ സൂര്യ, ആര്യ എന്നിവര്‍ യാഥാക്രമം ഫസ്‌ന, മുഹമ്മദ്, ഫാത്തിമ ഫര്‍സാന, ഫര്‍സിയ എന്നീ പേരുകള്‍ സ്വീകരിച്ചു. അവരോടപ്പം ചെറിയ സഹോദരിയായ കവിത, മക്കളായ വിപിന്‍ ലാല്‍, വിഷ്ണു ലാല്‍, വിവേക് ലാല്‍ എന്നിവര്‍ ഫഹ്‌ന, മുഹമ്മദ് ഫര്‍ഹാന്‍, ഫര്‍സില്‍, മുഹമ്മദ് ഫൈസല്‍ എന്നി പേരുകളും സ്വീകരിച്ചു. ഏറ്റവും ആവസാനം ഫൈസലിന്റെ അഛന്‍ കൃഷ്ണന്‍ നായര്‍ മുഹമ്മദ് മുസ്തഫയായതോടെ ഈ കുടുംബത്തിലെ എല്ലാ വരും ഇസ്‌ലാമിലേക്ക് മാറി. ഫൈസലിന്റെ ഭാര്യ പ്രിയ ജസ്‌നയായും, മക്കളായ ഫഹദ്, ഫായിസ്, ഫര്‍സാന എന്നിവര്‍ ഫൈസല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ദിവസം ഫൈസലിന്റെ മാര്‍ഗം സ്വീകരിച്ചവരായിരുന്നു. ഇത്തരത്തില്‍ പതിനാല് പേരാണ് ഫൈസലിന്റെ വിശ്വാസത്തിലേക്ക് ചേര്‍ന്നത്.

കൊലപ്പെടുത്തി വിശ്വാസത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച സംഘ് പരിവാര്‍ ശക്തികള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന പ്രതികാരം കൂടിയാണിതെന്നാണ് കുടുംബം പ്രതികരിക്കുന്നത്.
ഈ കുടുംബത്തിനായി നിര്‍മ്മാണം പൂര്‍ത്തിയായ വീട് 22ന് വൈകീട്ട് 4മണിക്ക് കൊടിഞ്ഞി മഹല്ല് ഖാസി പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ കുടുംബത്തിന് കൈമാറുമെന്ന് മഹല്ല് അധികൃതര്‍ ചന്ദ്രികയോട് പറഞ്ഞു.

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

kerala

തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്

Published

on

തിരുവമ്പാടി: തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.

തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ പിടികൂടിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്ലയിങ് സ്ക്വോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്നതാണെന്നാണ് പരാതി. ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

Continue Reading

Trending