Culture
ഇറാന്‍ ലോകത്തിന് ഏറ്റവും വലിയ ഭീഷണി: നെതന്യാഹു
മ്യൂണിച്ച്: ലോകത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഇറാനെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജര്‍മനിയിലെ മ്യൂണിച്ചില്‍ അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രാഈല്‍ വെടിവെച്ചിട്ട ഇറാന്‍ ഡ്രോണിന്റെ അവശിഷ്ടം കൈയില്‍ ഉയര്‍ത്തിപ്പിടിച്ചാണ് നെതന്യാഹു പ്രസംഗിച്ചത്. ഇസ്രാഈലിന്റെ കഴുത്തില്‍ ഭീകരതയുടെ കുരുക്കിടാന്‍ ഇറാന്‍ ഭരണകൂടത്തെ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജര്‍മനിയിലെ നാസി ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ച 1938ലെ മൂണിച്ച് കരാറിനോടാണ് 2015ലെ ഇറാന്‍ ആണവ കരാറിനെ നെതന്യാഹു ഉപമിച്ചത്.
അപകടകാരിയായ ഇറാന്‍ കടുവയെ തുറന്നുവിടുക മാത്രമാണ് ആണവ കരാര്‍ ചെയ്തിരിക്കുന്നതെന്നും ഇസ്രാഈലിന്റെ സുരക്ഷക്കുവേണ്ടി അവര്‍ക്കെതിരെ മടികൂടാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിനുനേരെ ഡ്രോണിന്റെ അവശിഷ്ടം ഉയര്‍ത്തിപ്പിടിച്ച നെതന്യാഹു, താങ്കളിത് തിരിച്ചറിയുന്നുണ്ടോ എന്ന് ചോദിച്ച്. ‘താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. ഇത് നിങ്ങളുടേതാണ്. ഇസ്രാഈലിന്റെ നിശ്ചയദാര്‍ഢ്യത്തെ പരീക്ഷിക്കരുതെന്ന സന്ദേശവുമായാണ് ഇറാനിലെ സ്വേച്ഛാധിപതികളിലേക്ക് താങ്കള്‍ പോകേണ്ടത്’-അദ്ദേഹം പറഞ്ഞു.
എന്നാല്‍ നെതന്യാഹുവിന്റെ ആരോപണങ്ങളെ തുടര്‍ന്ന് സംസാരിച്ച സാരിഫ് തള്ളി. ഇസ്രാഈലിന്റെ വാക്കുകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ പുതിയൊരു സുരക്ഷാ കരാറാണ് വേണ്ടത്. ഫലസ്തീനികള്‍ക്കും അയല്‍രാജ്യങ്ങള്‍ക്കുമെതിരെ കടന്നാക്രമണത്തിന്റെ നയമാണ് ഇസ്രാഈല്‍ സ്വീകരിച്ചിരിക്കുന്നത്. ഇസ്രാഈലിന്റെ ക്രിമിനല്‍ നയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. നെതന്യാഹു എന്തു ചെയ്താലും ആണവ കരാര്‍ ആദ്യം ലംഘിക്കുന്ന രാജ്യം ഇറാനായിരിക്കില്ലെന്ന് സാരിഫ് വ്യക്തമാക്കി. സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ അടുത്തിടെ വ്യോമാക്രമണം നടത്തിയിരുന്നു.
സിറിയയുടെ പ്രത്യാക്രമണത്തില്‍ ഇസ്രാഈലിന്റെ ഒരു പോര്‍വിമാനം തകര്‍ന്നു വീഴുകയും ചെയ്തു. ഇതോടെ ഇറാനും ഇസ്രാഈലിനുമിടയില്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചിരിക്കുകയാണ്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
film3 days ago
നരിവേട്ട ഓർമിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം; ചിത്രം വിജയത്തിലേക്ക്
-
kerala3 days ago
കനത്ത മഴ; കെ.എസ്.ഇ.ബിക്ക് 56.77 കോടി രൂപയുടെ നഷ്ടം