Connect with us

Video Stories

ലാവ പോലെ പടരുന്ന നുണകള്‍, ജീവിക്കുന്ന കാലത്തിന്റെ ഭീതികള്‍

Published

on

ശ്രീജിത് ദിവാകരന്‍

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം നജീബ് തിരിച്ചുവരുമെന്നും അതുവരെ കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്താന്‍ വേണ്ടി ജെ.എന്‍.യുവിലെ ഇടത്പക്ഷക്കാരും മുസ്ലീം സംഘടനകളും ചേര്‍ന്ന് നജീബിനെ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നുമാണ് ഡല്‍ഹിയിലിത്തവണ ചെന്നപ്പോള്‍ കേട്ട പ്രധാന ആരോപണം. പറയുന്ന ആള്‍ നരേന്ദ്രമോഡിയുടെ ആരാധകനൊക്കെയാണ്. പക്ഷേ പൂര്‍ണ്ണമായും അദ്ദേഹമുറച്ചു വിശ്വസിക്കുന്ന കാര്യമാണ് പറഞ്ഞത്. നേരത്തേ കെജ്‌രിവാള്‍ ഫാനായിരുന്നു. ഇപ്പോള്‍ ഹേറ്റ് ക്ലബ്ബ് അംഗവും. സാധാരണക്കാരനാണ്. തൊഴിലാളി. ഈ സമരങ്ങളും മറ്റും വെറും നാടകങ്ങളാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും.

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

വാര്‍ത്തകള്‍ തീപോലെ പടരുന്നുണ്ടാകും. നുണകള്‍ പല വാ പടര്‍ന്ന് നേരായി മാറും. വിശ്വാസമായി ഉറയ്ക്കും. വര്‍ഗ്ഗീയ കലാപങ്ങള്‍ പടര്‍ത്തുന്നത് ഇത്തരം കഥകളാണ്. ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍പ്രദേശില്‍ നുണകള്‍ ലാവപോലെ പടര്‍ന്നു. എസ്.എം.എസ് ആയും വായ്‌മൊഴിയായും വാട്‌സ്അപ് സന്ദേശമായും പ്രചരിച്ചു. സംഘടിതമായി ഹൈന്ദവ സേനകള്‍ മുസ്ലീം പ്രദേശങ്ങള്‍ ആക്രമിച്ചു. പ്രതിരോധത്തിന് ന്യൂനപക്ഷങ്ങള്‍ സംഘടിച്ചു. സ്വയം ഗെറ്റോവൈസ് ചെയ്തു. സുരക്ഷിതത്വമാണ് പ്രധാനം.

നജീബിനെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു കാമ്പസില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ ഒന്നിച്ച് ചേര്‍ന്നതിന്റെ അന്നാണ് ഡല്‍ഹിയിലെത്തിയത്. പ്രകാശ്കാരാട്ടിന്റേയും ശശിതരൂരിന്റേയും അരവിന്ദ് കെജ്‌രിവാളിന്റേയും മണിശങ്കര്‍ അയ്യരുടെയും ആനിരാജയുടെയും പ്രസംഗങ്ങള്‍ കേട്ടു. ഹൃദയം നുറുങ്ങി നജീബിന്റെ ഉമ്മ കരയുന്നത് കണ്ട് ശരീരം തളര്‍ന്നു. നജീബിന്റെ ഉമ്മയുടെ കരച്ചിലിന് ശേഷമാണ് കെജ്‌രിവാള്‍ പ്രസംഗിച്ചത്. പക്ഷേ, കാര്യം വ്യക്തമായി പറഞ്ഞു.ട

‘നജീബിന്റെ ഉമ്മയ്ക്ക് നീതി തേടിയല്ല, നജീബിന്റെ ഉമ്മയോട് സഹതപിച്ചല്ല ഞാനിവിടെ വന്നത്. നിങ്ങളും അതു ചെയ്യരുത് എന്ന് ഞാന്‍ കരുതുന്നു. എന്റെ മകനേയും ഇതേ സാഹചര്യത്തില്‍ കാണാതാകാം. ബി.ജെ.പി ഭരിക്കുമ്പോള്‍ ആ.എസ്.എസ്എബിവിപി ഗുണ്ടായിസം നടപ്പിലാകുമ്പോള്‍ ഈ രാജ്യത്ത് അവര്‍ക്കെതിരെ ശബ്ദിക്കുന്ന ആരും സുരക്ഷിതരല്ല. അതുകൊണ്ട് ഇത് കാമ്പസിന്റെ മാത്രം പ്രശ്‌നമല്ല. സമരം ചെയ്യേണ്ടത് കാമ്പസിലല്ല, കാമ്പസുകള്‍ക്ക് പുറത്താണ്. ഇന്ത്യ ഗേറ്റിലാണ്, മറ്റ് സംസ്ഥാന ആസ്ഥാനങ്ങളിലാണ്’


നജീബ് നജീബ് ആയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന വാസ്തവം അതുകൊണ്ട് ഇല്ലാതാകില്ലല്ലോ. ഒരു കന്നയ്യ കുമാറിനേയോ അനിബാന്‍ ഭട്ടാചാര്യയേയോ നജീബിനെ അപ്രത്യക്ഷമാക്കുന്നത് പോലെ എളുപ്പത്തില്‍ അപ്രത്യക്ഷമാക്കാനാവില്ല. ആദ്യം അവരെ മാവോയിസ്റ്റാക്കണം, പിന്നെ അവരുടെ പക്കല്‍ നിന്ന് നിരോധിക്കപ്പെട്ട രേഖകള്‍ കണ്ടുപിടിക്കണം, കുറച്ചു പണിയുണ്ട്. നജീബിന് നജീബായാല്‍ മാത്രം മതി, തീവ്രവാദിയാകാനും ഇന്ത്യാവിരുദ്ധനാകാനും.

വ്യക്തമായ പ്രസംഗമാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയോ അദ്ദേഹമോ ഇതിനെ ഒരു ന്യൂനപക്ഷ വേട്ട എന്ന നിലയില്‍ മാത്രം കാണുന്നുണ്ടാകില്ല. പക്ഷേ നജീബ് നജീബ് ആയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന വാസ്തവം അതുകൊണ്ട് ഇല്ലാതാകില്ലല്ലോ. ഒരു കന്നയ്യ കുമാറിനേയോ അനിബാന്‍ ഭട്ടാചാര്യയേയോ നജീബിനെ അപ്രത്യക്ഷമാക്കുന്നത് പോലെ എളുപ്പത്തില്‍ അപ്രത്യക്ഷമാക്കാനാവില്ല. ആദ്യം അവരെ മാവോയിസ്റ്റാക്കണം, പിന്നെ അവരുടെ പക്കല്‍ നിന്ന് നിരോധിക്കപ്പെട്ട രേഖകള്‍ കണ്ടുപിടിക്കണം, കുറച്ചു പണിയുണ്ട്. നജീബിന് നജീബായാല്‍ മാത്രം മതി, തീവ്രവാദിയാകാനും ഇന്ത്യാവിരുദ്ധനാകാനും. മറുവശത്ത് മായാകോട്‌നാനി എന്നോ ബാബുബജ്‌രംഗി എന്നോ ബാല്‍താക്കറെ എന്നോ അമിത്ഷാ എന്നോ പേര് പറഞ്ഞാ മതി, നിങ്ങളുടെ ദേശീയതയും ദേശസ്‌നേഹവും സംശയിക്കാന്‍ തെളിവുകളൊന്നും പോരാതെ വരും.

കഴിഞ്ഞ ദിവസം വളരെ കാലത്തിന് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടു. സോഷ്യല്‍ മീഡിയയിലൊന്നും ഇല്ലാത്തയാളാണ്. കുറച്ചു നേരമേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. പിരിഞ്ഞു പോകുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറഞ്ഞിട്ടുപോയി ഇക്കാലത്തിനിടയില്‍ നാട്ടില്‍ വര്‍ദ്ധിച്ചത് ആള്‍ദൈവങ്ങളും മുസ്ലീം തീവ്രവാദവുമാണ്. നല്ലവനായ മനുഷ്യനാണ്. ആളുകളെ കുറിച്ച് ദുഷിച്ച് പറയാനോ കുത്തിത്തിരിപ്പ് ഉണ്ടാക്കാനോ താത്പര്യമില്ലാത്ത ആള്‍. അങ്ങനെയുള്ള ആളുകളുടെ ഉള്ളിലും എത്രയെളുപ്പത്തിലാണ് സംഘ അജണ്ടകള്‍ ശക്തിപ്പെടുന്നത്. എനിക്കറിയാം അദ്ദേഹത്തിന്റെ പ്രദേശം. എത്രയോ കാലമായി ശക്തമായ ആര്‍.എസ്.എസ് സ്വാധീനമുള്ള സ്ഥലമാണ്. ദേശീയ തലത്തില്‍ ബി.ജെ.പി തീവ്രവാദം വ്യക്തമായും ശക്തമാകുന്ന കാലം. എങ്ങനെയാണ് മറിച്ചൊരു വാദം അദ്ദേഹത്തിന്റെ തലയില്‍ പടരുന്നത്? മതവിശ്വാസത്തിന്റെ പേരില്‍ മാസങ്ങളോളം ഒരു ചെറിയ പെണ്‍കുട്ടിയെ പട്ടിണിക്കിട്ട് കൊന്നവര്‍ക്ക് എന്തു സംഭവിച്ചു? അവര്‍ക്കെതിരെ കേസുണ്ടോ? അറസ്റ്റുണ്ടായോ? ജൈനമതത്തിന്റെ ഏതെങ്കിലും പ്രമുഖര്‍ ആ വിഷയത്തെ തള്ളിപ്പറയേണ്ടതാണ് എന്ന് അവര്‍ക്കോ മറ്റുള്ളവര്‍ക്കോ തോന്നിയോ? മുലപ്പാലിന്റെ പേരില്‍ ആരെല്ലാം ആരോടെല്ലാം മാപ്പു പറഞ്ഞു, ആരെയൊക്കെ തള്ളിപ്പറഞ്ഞു. എത്ര തീവ്രവായി നാം ചര്‍ച്ച ചെയ്തു.

ജീവിച്ചിരിക്കുന്ന കാലം എത്രമാത്രം ഭീതിദമാണെന്ന് ഇടയ്ക്കിടയ്ക്കിടെ ഇങ്ങനെ ഓര്‍ക്കുന്നുവെന്ന് മാത്രം. അങ്ങനെ ഒരു കാലത്താണ് രാഷ്ട്രീയനന്മ കൊണ്ട് അതിശയിപ്പിച്ചിരുന്ന, സുതാര്യവും സുവ്യക്തവുമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന, ഒരു നേതാവ് കുറ്റകരമായ പ്രസ്താവനകള്‍ നടത്തുന്നത്. പ്രതീക്ഷകള്‍ അവസാനിക്കാത്തതുകൊണ്ടാണ് അതില്‍ നിരാശയും കോപമുണ്ടാകുന്നത്. ഭരണകൂടത്തിന്റെ ആയുധമാണ് പോലീസിനെന്ന് പറഞ്ഞിരുന്ന, അനുഭവ ചരിത്രമുള്ള ഇടതുപക്ഷം ഭരിക്കുമ്പോഴാണ് സമൂഹത്തിലെ ഏറ്റവും ദരിദ്രരും പിന്നാക്കക്കാരും പോലീസ് സ്റ്റേഷനുകളില്‍ പീഢിപ്പിക്കപ്പെടുന്നത്, ആദിവാസി പെണ്‍കുട്ടികളെ നിര്‍ബാധം ഉപദ്രവിക്കപ്പെടുന്നത് തടയാന്‍ ഭരണകൂടത്തിന് കഴിയാതിരിക്കുന്നത്.

 

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending