Connect with us

News

പേരിന് മാത്രം വെടിനിര്‍ത്തല്‍; ലെബനനില്‍ വീണ്ടും ഇസ്രാഈല്‍ നരനായാട്ട്

ലെബനന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.

Published

on

ഇസ്രാഈലും ലെബനനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടെങ്കിലും ലെബനനില്‍ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രാഈല്‍. ലെബനന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. 14 മാസത്തെ സംഘര്‍ഷത്തിന് ശേഷം ഇരുപക്ഷവും വെടിനിര്‍ത്തല്‍ കരാറിന് സംയുക്തമായി സമ്മതം നല്‍കുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയും അക്രമണങ്ങള്‍ തുടര്‍ന്നു.

തിങ്കളാഴ്ച ലെബനനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇസ്രാഈല്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി റോക്കറ്റ് വിക്ഷേപിച്ചു. തുടര്‍ന്നാണ് തലൂസ, ഹാരിസ് തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഇസ്രഈല്‍ ആക്രമണം ശക്തമാക്കിയത്.

ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം അനൗദ്യോഗിക അതിര്‍ത്തിയായ ബ്ലൂ ലൈനില്‍ നിന്നും വടക്ക് 30 കിലോമീറ്റര്‍ അകലെയുള്ള ലിറ്റാനി നദിക്കും ഇടയിലുള്ള സായുധസാന്നിധ്യം അവസാനിപ്പിക്കണമെന്ന് ഹിസ്ബുല്ലയോട് ഇസ്രാഇാൗല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഈ കാലയളവിനുള്ളില്‍ ഇസ്രാഈല്‍ സൈന്യവും പ്രദേശത്ത് നിന്ന് പിന്മാറണമെന്നാണ് കരാറില്‍ പറയുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായി കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നൂറോളം വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഇസ്രാഈല്‍ നടത്തിയത്. അതിനാല്‍ തന്നെ വെടിനിര്‍ത്തല്‍ കരാറില്‍ വിശ്വാസം അര്‍പ്പിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങിയ ലെബനന്‍ പൗരന്മാര്‍ ഇപ്പോള്‍ ആശങ്കയിലാണ്.

2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രാഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചാണ് ലെബനന്‍ സായുധസംഘടനയായ ഹിസ്ബുല്ല ഇസ്രാഈലുമായി യുദ്ധത്തിന് ഇറങ്ങിയത്. എന്നാല്‍ ഇതിന് പകരമായി ഇസ്രാഈല്‍ ലെബനനിലും അധിനിവേശം നടത്താന്‍ ആരംഭിച്ചു. ഇത്തരത്തില്‍ കഴിഞ്ഞ 14 മാസമായി തുടരുന്ന ആക്രമണങ്ങളില്‍ 4000ത്തോളം പേര്‍ക്കാണ് ലെബനനില്‍ ജീവന്‍ നഷ്ടമായത്.

എന്നാല്‍ ഈ ആക്രമണങ്ങളെ താത്കാലികമായെങ്കിലും അവസാനിപ്പിക്കാനായി ഫ്രാന്‍സും യു.എസും സംയുക്തമായി നേതൃത്വം നല്‍കിയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുത്തിയത്. എന്നാല്‍ പ്രസ്തുത കരാര്‍ ഇപ്പോള്‍ പാഴായിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞു; പാലക്കാട് ലോഡ്ജ് ജീവനക്കാരന് മര്‍ദനം

ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞതിന് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ സിറ്റി ഹാള്‍ട്ട് ലോഡ്ജിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്.

Published

on

പാലക്കാട് ഒലവക്കോട്ടെ ലോഡ്ജില്‍ ജീവനക്കാരനെ ആക്രമിച്ച് യുവാക്കള്‍. ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞതിന് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ സിറ്റി ഹാള്‍ട്ട് ലോഡ്ജിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്.

ലോഡ്ജിലെ റിസപ്ഷനില്‍ കയറിയും അതിക്രമം നടത്തി. ഇന്ന് ഉച്ചക്കാണ് വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് ലോഡ്ജ് മാനേജര്‍ പറഞ്ഞത്. രാത്രിയോടെ കൂടുതല്‍ ആളുകളുമായി എത്തി യുവാക്കള്‍ അക്രമം അഴിച്ച് വിടുകയായിരുന്നു.

Continue Reading

News

നേപ്പാളില്‍ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും

നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Published

on

നേപ്പാളില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രാത്രി 8.30ന് സത്യപ്രതിജ്ഞ നടക്കും. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ രാഷ്ട്രപതി പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു.

രാഷ്ട്രീയ കലാപങ്ങള്‍ കാരണം രാജ്യം അനിശ്ചിതാവസ്ഥയിലായിരുന്നതിനാല്‍, സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഈ നീക്കം രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. നേപ്പാളിലെ ജെന്‍സീ പ്രക്ഷോഭകര്‍ സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ രംഗത്തുള്ളവര്‍ തല്‍ക്കാലം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രക്ഷോഭത്തെ തുടര്‍ന്നാണ് ശര്‍മ്മ ഒലിയുടെ സര്‍ക്കാര്‍ രാജിവച്ചത്.

Continue Reading

kerala

ഹൃദയമാറ്റ ശസ്ത്രക്രിയ; 13 കാരിയെ വന്ദേ ഭാരത് എക്‌സ്പ്രസില്‍ എറണാകുളത്തെത്തിച്ചു

അഞ്ച് മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിനിലാണ് ജീവന്‍ രക്ഷാദൗത്യം നടന്നത്.

Published

on

ഹൃദയമാറ്റ ശസ്ത്രക്രിയക്കായി പതിമൂന്ന്കാരിയെ വന്ദേ ഭാരത് എക്‌സ്പ്രസില്‍ എറണാകുളത്തെത്തിച്ചു. അഞ്ച് മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിനിലാണ് ജീവന്‍ രക്ഷാദൗത്യം നടന്നത്.

എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനാലാണ് വന്ദേഭാരത് ജീവന്‍ രക്ഷാദൗത്യത്തിന് ഉപയോഗിച്ചത്. കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയക്കായി പെണ്‍കുട്ടിയെ ലിസി ആശുപത്രിയില്‍ എത്തിക്കും. കൊച്ചിയില്‍ നിന്നും എയര്‍ ആംബുലന്‍സ് കൊല്ലത്ത് എത്തിച്ച് തിരിച്ചുകൊണ്ടുപോകാന്‍ സമയമെടുക്കുന്നതിനാലാണ് ഉടന്‍ തന്നെ വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത്.

Continue Reading

Trending