കോട്ടക്കല്‍: 16,588 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്‍സിപിയിലെ മുഹമ്മദ് കുട്ടിയെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്തിയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്. 2011 ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ ഇതുവരെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ.