കാളിദാസ് ജയറാമിനെ നായകനാക്കി ഹിറ്റ് മേക്കര്‍ ജിത്തു ജോസഫ് പുതിയ ചിത്രമൊരുക്കുന്നു. ഫേസ്ബുക്കിലൂടെ കാളിദാസ് തന്നെയാണ് വിവരം അറിയിച്ചു. ഈ വര്‍ഷാവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.
ഇമ്രാന്‍ ഹഷ്മി, റിഷി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഹിന്ദി ചിത്രത്തിന്റെ തിരക്കിലാണ് ജീത്തു ഇപ്പോള്‍. ഇത് പൂര്‍ത്തിയായ ശേഷമായിരിക്കും കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുക. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആദിയുടെ തകര്‍പ്പന്‍ വിജയത്തിനുശേഷം ഒരു സൂപ്പര്‍താരത്തിന്റെ മകനെ നായകനാക്കി ജീത്തു ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

പ്രേമം, നേരം എന്നീ സിനിമകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ നായകന്‍ കാളിദാസ്.
ഇതിന് ശേഷമാവും ജിത്തു ചിത്രത്തിലേക്ക് കാളിദാസ് എത്തുക. പൂമരമാണ് കാളിദാസിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. എബ്രിഡ് ഷൈന്‍ ആണ് ഇതിന്റെ സംവിധായകന്‍.