Connect with us

More

പൂമരം റിലീസ് പിന്നെയും നീട്ടി

Published

on

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം പൂമരത്തിന്റെ റിലീസ് വീണ്ടും നീട്ടിവെച്ചു. ഈമാസം ഒമ്പതിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിയതായി കാളിദാസ് ജയറാം തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോകുന്നതാണ് ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. ഡോ. പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് പൂമരം നിര്‍മിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. കാമ്പസ് പ്രമേയമാകുന്ന ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ തന്നെ പ്രശംസ നേടിയിരുന്നു.

tech

ഐഫോൺ 17 പ്രോ മോഡലുകളിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് അപ്രത്യക്ഷമോ?; ഉപയോക്താക്കൾ ആശങ്കയിൽ

കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.

Published

on

വാഷിങ്ടൺ: 2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് മോഡലുകളിൽ പോർട്രെയിറ്റ് മോഡിലെ നൈറ്റ് മോഡ് ലഭ്യമല്ലെന്ന പരാതികൾ വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.

മുൻ ക്യാമറയിലും പിൻ ക്യാമറയിലും പോർട്രെയിറ്റ് നൈറ്റ് മോഡ് പ്രവർത്തിക്കുന്നില്ലെന്നാണ് പ്രധാന പരാതി. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന നൈറ്റ് മോഡും, വിഷയത്തിൽ മാത്രം ഫോക്കസ് ചെയ്ത് പശ്ചാത്തലം ബ്ലർ ആക്കുന്ന പോർട്രെയിറ്റ് മോഡും ഒരുമിച്ച് പ്രവർത്തിക്കുന്ന ഫീച്ചറാണ് ഇതു. ക്യാമറ സെൻസറും സോഫ്റ്റ്‌വെയറും ചേർന്നാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

അതേസമയം, ഐഫോൺ 16 സീരീസിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് ലഭ്യമാണെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഐഫോൺ 12 മുതൽ ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഐഫോൺ 17 പ്രോ മോഡലുകളിൽ ഇത് അപ്രത്യക്ഷമായതിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.

ഇക്കാര്യത്തിൽ ആപ്പിൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സോഫ്റ്റ്‌വെയറിലെ തകരാറാകാം പ്രശ്‌നത്തിന് കാരണമെന്നാണ് പലരുടെയും വിലയിരുത്തൽ. ഐഒഎസ് 26.2 അപ്‌ഡേറ്റോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ഈ മാസം അവസാനം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മോഡൽ പുറത്തിറങ്ങി ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ പ്രശ്‌നം ഉപയോക്താക്കൾ ശ്രദ്ധയിൽപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം, ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ പൂർണമായി ഒഴിവാക്കുകയാണോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ നിലവിൽ അത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നാണ് ടെക്‌നോളജി വിദഗ്ധർ വിലയിരുത്തുന്നത്.

2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചത്.

Continue Reading

india

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം

Published

on

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.

അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.

13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന കല്‍പിക്കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

india

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്

Published

on

ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.

ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.

രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

Continue Reading

Trending