രാമപുരം: മലപ്പുറത്ത് വീണ്ടും എ.ടി.എം സെന്ററില്‍ മോഷണ ശ്രമം, ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ജില്ലയില്‍ എ.ടി.എം സെന്റര്‍ കേന്ദ്രീകരിച്ച് മോഷണ ശ്രമം നടക്കുന്നത്.
മലപ്പുറത്തെ ദേശീയപാതയോരത്തെ എ.ടി.എം സെന്ററിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്. രാമപുരത്തെ കാനറ ബാങ്കിന്റെ എ.ടി.എം പൂര്‍ണമായി തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്.

എ.ടി.എം സെന്ററിലുള്ള സി.സി.ടി.വി ക്യാമറകളില്‍ കരിഓയില്‍ ഒഴിച്ചശേഷമാണ് എടിഎം മെഷീന്‍ തകര്‍ക്കത്തത്. കരിഓയില്‍ ഒഴിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. എ.ടി.എം മെഷീന്‍ വാഹനമുപയോഗിച്ച് കെട്ടിവലിച്ച് കടത്തിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നതെന്നും സംശയമുണ്ട്. അതേസമയം പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കിട്ടിയ വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാലുദിവസം മുമ്പ് സമാനരീതിയില്‍ മലപ്പുറത്ത് തന്നെ തേഞ്ഞിപ്പലത്തും

എസ്.ബി.ഐയുടെ എടിഎം സെന്ററില്‍ മോഷണശ്രമം നടന്നിരുന്നു. എടിഎം മെഷീന്‍ തകര്‍ത്താണ് അന്നും മോഷണശ്രമം നടന്നത്. എന്നാല്‍ പണം നഷ്ടമായിരുന്നില്ല.