Connect with us

Culture

ന്യൂനപക്ഷ വകുപ്പ് ഡയറക്ടറെ മാറ്റാന്‍ നീക്കം; സി.പി.എം അധ്യാപക സംഘടനാ നേതാവിനായി ചരടുവലി

Published

on

തിരുവനന്തപുരം: വിവാദമായ നിയമനങ്ങള്‍ക്കും നിരവധി ക്രമക്കേടുകള്‍ക്കും പിന്നാലെ ന്യൂനപക്ഷ വകുപ്പ് വകുപ്പ് ഡയറക്ടറെ മാറ്റാനും നീക്കം. നിലവില്‍ വകുപ്പിന്റെ ചുമതലയുള്ള അലി അസ്ഗര്‍ പാഷ ഐ.എ.എസിനെ നീക്കി, പകരം സി.പി.എം അധ്യാപകസംഘടനാ നേതാവിനെ ഡയറക്ടറായി നിയമിക്കാനാണ് നീക്കം. ഏപ്രില്‍ 22 മുതല്‍ 50 ദിവസത്തെ ലീവില്‍ പോയ ഡയറക്ടര്‍ തിരിച്ചെത്തിയതോടെയാണ് അദ്ദേഹത്തെ നീക്കാന്‍ ശ്രമം ആരംഭിച്ചത്. മലപ്പുറം തിരൂര്‍ സ്വദേശിയും മന്ത്രി കെ.ടി ജലീലിന്റെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന അധ്യാപക സംഘടനാ നേതാവിനെയാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വകുപ്പില്‍ നടത്തിയ അറുപതോളം അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഡയറക്ടര്‍ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു. ക്രമക്കേടുകളുടെ പേരില്‍ ബലിയാടാകാനില്ലെന്നാണ് അദ്ദേഹം മന്ത്രിയെ അറിയിച്ചത്. നിയമവും ചട്ടങ്ങളും മറികടന്നുള്ള ഒരു നടപടിക്കും കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥനായാണ് അലി അസ്ഗര്‍ പാഷ അറിയപ്പെടുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ന്യൂനപക്ഷ വകുപ്പില്‍ നടന്ന ക്രമക്കേടുകള്‍ വകുപ്പ് ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ക്ഷീണമുണ്ടാക്കി. ഈ സാഹചര്യത്തില്‍ വകുപ്പിന്റെ പ്രവര്‍ത്തനം സുതാര്യമാകണമെന്ന് ഡയറക്ടര്‍ നിലപാട് സ്വീകരിച്ചു.

എന്നാല്‍ ന്യൂനപക്ഷ വകുപ്പ് നിയന്ത്രിക്കുന്ന മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ തീരുമാനങ്ങളാണ് ഇവിടെ നടപ്പിലാകുന്നത്. ഇതോടെ ഡയറക്ടര്‍ ചില നിര്‍ണായക വിഷയങ്ങളില്‍ മന്ത്രിയെ അതൃപ്തി അറിയിച്ചതായാണ് സൂചന. മാത്രമല്ല, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, മൈനോറിറ്റി കോച്ചിംഗ് സെന്ററുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും നിലച്ചു. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങി. മദ്രസാ അധ്യാപകരുടെ ക്ഷേമനിധി, പലിശരഹിത വായ്പ, വിധവകളുടെ ഭവനപദ്ധതി തുടങ്ങിയ പദ്ധതികളില്‍ ഒരു രൂപപോലും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇത്തരത്തില്‍ വകുപ്പില്‍ ഉടനീളം പദ്ധതി പരാജയവും ക്രമക്കേടുകളും പതിവായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇഷ്ടക്കാരനായ ആളെ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തിരൂര്‍ സ്വദേശിയായ കോളജ് അധ്യാപകനെ ഡയറക്ടര്‍ ആക്കുന്നതിനോട് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസ്; നിര്‍മ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.

Published

on

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസില്‍ നാല് നിര്‍മ്മാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നിര്‍മ്മാതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി.

സിനിമയുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയപ്പോള്‍ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് സംവിധായിക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.

ഇതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനായിരുന്നു നിര്‍മാതാക്കള്‍ക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. ആന്റോ ജോസഫ്, പി. രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

Continue Reading

award

അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ്

കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.

Published

on

48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. സമീപകാലത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍കടവ് നോവല്‍. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.

ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.

1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അശോകന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

 

Continue Reading

Film

പോക്സോ കേസ്; നടൻമാർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ അന്വേഷണം

യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.  

Published

on

ലയാള സിനിമാ പ്രവർത്തകരായ 10 പേർക്കെതിരെ പീഡന പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിക്കെതിരെ അന്വേഷണം. നടിക്കെതിരെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ചും തമിഴ്നാട് പൊലീസും അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി.

യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
പതിനാറാം വയസിൽ ചെന്നൈയിലെ ഹോട്ടലിലെത്തിച്ച് ഒരു സംഘം ആളുകൾക്കു ലൈംഗികചൂഷണം നടത്താൻ അവസരമൊരുക്കി എന്ന പരാതിയിലാണു നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Continue Reading

Trending