Video Stories
ഗാന്ധിധാമില്‍ രാഷ്ട്രീയമില്ല, എല്ലാം ജാതിയാണ്
കച്ചിലെ ഗാന്ധിധാമില്‍നിന്ന് എം. അബ്ബാസ്
ആളൊഴിഞ്ഞ തരിശുനിലങ്ങള്‍ക്കും കൃഷിപ്പാടങ്ങള്‍ക്കും നടുവിലൂടെ കറുത്ത ചരടു വലിച്ചുകെട്ടിയ പോലുണ്ട് ഭുജില്‍നിന്ന് ഗാന്ധിധാമിലേക്കുള്ള റോഡ്. ഇടയിലെ ഗ്രാമങ്ങളിലെ ആല്‍മരണത്തണിലിരുന്ന് ചൂതു കളിക്കുന്ന ഗ്രാമീണര്‍. മൂക്കില്‍ വളപോലുള്ള മൂക്കുത്തിയിട്ട് പാല്‍പ്പാത്രവുമായി നടന്നു പോകുന്ന മങ്കമാര്‍. ഇടയ്ക്കിടെ ബസ്സിനെ കവച്ചു വെച്ച് ചീറിപ്പായുന്ന ബഹുവര്‍ണ ലോറികള്‍.
ഒരു തെരഞ്ഞെടുപ്പ് വരുന്നുവെന്ന് ഇവിടെ പറഞ്ഞറിയിക്കണം. ഒരു ചത്വരത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഫഌക്സ് കണ്ടു. അത്രമാത്രം. നഗരമധ്യത്തില്‍ ഗാന്ധിധാമിന്റെ പിതാവെന്നറിയപ്പെടുന്ന ഭായി പ്രതാപ് ദിയാല്‍ദാസിന്റെ പ്രതിമ. വിഭജനത്തില്‍ പാകിസ്താനിലെ സിന്ധില്‍നിന്നെത്തിയവരാണ് ഗാന്ധിധാമിലെ പൂര്‍വികര്‍. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം കച്ച് മഹാരാജാവായിരുന്ന മഹാറാവു ശ്രീ വിജയ് രാജി ഖേന്‍ഗര്‍ജി ജഡേജയാണ് 15000 ഏക്കര്‍ വരുന്ന സ്ഥലം സിന്ധി പുനരധിവാസത്തിനായി ദാനമായി നല്‍കിയത്. പുനരിധിവാസ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത് ദിയാല്‍ദാസായിരുന്നു.
മലയാളികള്‍ ഏറെയുള്ള നഗരമാണ് ഗാന്ധിധാം. ജില്ലാ കലക്ടറും മലയാളി. രമ്യമോഹന്‍ മൂത്തേടത്ത്. ലീലാഷാഹ് നഗറില്‍ മലയാളി കുട്ടികള്‍ക്കായി കേരള സമാജത്തിന് കീഴില്‍ ഇംഗ്ലീഷ് സ്കൂളുണ്ട്. അവര്‍ക്കായി നഗരത്തില്‍ ഒരു അയ്യപ്പ ക്ഷേത്രമുണ്ട്. അന്നവിടെ ഉത്സവമായിരുന്നു. ഗുജറാത്തില്‍ ഇത്തവണ ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള വരവ് എളുപ്പമാകില്ലെന്ന് ഗാന്ധിധാമില്‍ ഒന്നരപ്പതിറ്റാണ്ടായി തൊഴില്‍ സ്ഥാപനം നടത്തുന്ന പാലക്കാട്ടുകാരന് കെ. രമേശ് പറയുന്നു. നേവിയില്‍ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ചാണ് ഇദ്ദേഹം ഗുജറാത്തില്‍ സ്ഥാപനം ആരംഭിച്ചത്. തൊഴിലെടുക്കാനുള്ള ഗുജറാത്തികളുടെ മനസ്സിനോട് രമേശിന് ബഹുമാനം. ഇവിടെ കൊടിയില്ല, ഇത്രകാലമായി ഒരു ഹര്‍ത്താല്‍ കണ്ടിട്ടില്ല, വേണമെങ്കില്‍ ഞായറാഴ്ച വരെ തൊഴിലാളികള്‍ ജോലിക്കു വരും.. എന്നിങ്ങനെ പറഞ്ഞു അദ്ദേഹം.

ഗാന്ധിധാമിലെ ഗജ്വാണി മാര്‍ക്കറ്റിലേക്കുള്ള പ്രവേശന കവാടം
നോട്ടുനിരോധനവും ജി.എസ്.ടിയും ഗുജറാത്തിലെ വ്യാപാരി സമൂഹത്തെ വല്ലാതെ ബാധിച്ചെന്ന് എല്ലാവരെയും പോലെ അദ്ദേഹവും പറയുന്നു. ഗാന്ധിധാം ഉള്‍പ്പെടുന്ന വ്യാവസായിക മേഖല ഇപ്പോള്‍ ഉണങ്ങിയിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരണം എന്ന തോന്നല്‍ സാധാരണക്കാര്‍ക്കിടയിലുണ്ട്. പിന്നെ ജാതി. ഏതു രാഷ്ട്രീയായാലും തങ്ങളുടെ ജാതിക്ക് വോട്ടു ചെയ്യുന്നതാണ് ഗുജറാത്തികളുടെ രീതി. അതു കൊണ്ട് പട്ടേല്‍ സമരം ഇത്തവണ ഗുജറാത്തിനെ ബാധിക്കും. വ്യവസായികളാണ് പട്ടേലുകാര്‍. അവര്‍ക്കിടയില്‍ കാലങ്ങളായുള്ള ഇച്ഛാഭംഗമാണ് ഹര്‍ദിക് പട്ടേല്‍ എന്ന 24കാരനിലൂടെ പുറത്തുവന്നത്- അദ്ദേഹം നിരീക്ഷിക്കുന്നു.

ബസ് സ്റ്റാഡില്‍നിന്നുള്ള കാഴ്ച
ടാഗോര്‍ റോഡിലെ ഓഫീസില്‍ വെച്ചുള്ള മുഖാമുഖം കഴിഞ്ഞ് ബസ്റ്റാന്‍ഡില്‍ സ്വന്തം ജീപ്പില്‍ കൊണ്ടുവിടവെ അദ്ദേഹം പറഞ്ഞു. ഉടുതുണിക്ക് മറുതുണിയില്ലാതെ ഗുജറാത്തിലെത്തിയ മലയാളികളുണ്ട്. അവര്‍ വ്യാപാരം ചെയ്ത് ഇപ്പോള്‍ നല്ല നിലയില്‍ ജീവിക്കുന്നു. സ്വന്തം കപ്പലുള്ള മലയാളികള്‍ പോലുമുണ്ട് ഇവിടെ- അദ്ദേഹം പറഞ്ഞു. ഇത്തവണയും ബി.ജെ.പി ജയിക്കുമെന്നാണ് മലയാളി സ്കൂളിനു മുമ്പില്‍ വെച്ചു പരിചയപ്പെട്ട മാന്‍സണിന്റെ നിരീക്ഷണം. ‘ഭാജ്പ ആയേഗാ. മോദി ഇദര്‍ ജീതെ നഹി തൊ കഹി ജീതേഗാ’ (ബി.ജെ.പി വരും. മോദി ഇവിടെ ജയിച്ചില്ലെങ്കില്‍ പിന്നെ എവിടെ ജയിക്കും) എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ബി.ജെ.പി എന്നല്ല, ഭാജ്പ എന്നാണ് ഇവര്‍ ബി.ജെ.പിയെ വിളിക്കുന്നത്.
2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം നിലവില്‍ വന്ന നിയോജക മണ്ഡലമാണ് ഗാന്ധിധാം. സിറ്റിങ് എം.എല്‍.എ രമേശ് മഹേശ്വരിയുടെ ബന്ധു മാല്‍തി മഹേശ്വരിയാണ് ബി.ജെ.പി ഇവിടെ കളത്തിലിറക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി കൂടിയാണ് 28 വയസ്സുള്ള ഈ ബി.കോം ബിരുദധാരിണി. തനിക്ക് ടിക്കറ്റു കിട്ടാത്തതില്‍ രമേശിന് പ്രതിഷേധമുണ്ട്. പട്ടികജാതിക്കാര്‍ക്കു വേണ്ടി സംവരണം ചെയ്ത മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിനായി മത്സരിക്കുന്നത് കിഷോര്‍ഭായ് ജി പിന്‍ഗളാണ്. ബി.എസ്.പിക്കായി ഭാര്യ ജുമാഭായ് സവാലി, ആം ആദ്മിക്കായി ദനിച ഗോവിന്ദ്ഭായ് പൂനം ചന്ദ് എന്നിവരും രംഗത്തുണ്ട്. മണ്ഡലത്തില്‍ കഴിഞ്ഞ തവണ 21313 വോട്ടിന്റെ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുണ്ടായിരുന്നത്.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india1 day agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
