Connect with us

kerala

ചികിത്സ പിഴവ് ആരോപണം: വിളപ്പില്‍ശാല സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചു

ശ്വാസതടസത്തെ തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കെത്തിച്ച രോഗിക്ക് വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാല്‍ മരണമുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം

Published

on

തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. ശ്വാസതടസത്തെ തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കെത്തിച്ച രോഗിക്ക് വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാല്‍ മരണമുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. വിളപ്പില്‍ശാല കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്‍ (37) ആണ് മരിച്ചത്.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ബിസ്മീറിന് ജീവനക്കാര്‍ ഗേറ്റ് തുറന്ന് നല്‍കാന്‍ തയ്യാറായില്ലെന്നും സിപിആറും ഓക്സിജനും ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സ നല്‍കാന്‍ വിസമ്മതിച്ചുവെന്നും കുടുംബം ആരോപിച്ചു. പട്ടി കയറാതിരിക്കാന്‍ ഗേറ്റ് അടച്ചിട്ടതായാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.

സ്വിഗ്ഗി ജീവനക്കാരനായ ബിസ്മീറിന് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സിപിആര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. ”രക്ഷിക്കണേ” എന്ന് പറഞ്ഞ് ബിസ്മീര്‍ നിലവിളിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ച് 20 മിനിറ്റ് കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചുവെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

ആംബുലന്‍സില്‍ പോലും ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഈ മാസം 19നാണ് ബിസ്മീര്‍ മരിച്ചത്. പുലര്‍ച്ചെയായിരുന്നു ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയായിരുന്നു ഒപ്പമുണ്ടായിരുന്നത്. കൃത്യമായ ചികിത്സ നല്‍കണമെന്ന് ഭാര്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.

kerala

ദീപക് ആത്മഹത്യ കേസ്; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ജനുവരി 27ന്

കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Published

on

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ വാദം പൂര്‍ത്തിയായി. പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ജനുവരി 27ന് ചൊവ്വാഴ്ച വിധി പറയും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഷിംജിത നിരപരാധിയാണെന്നും കേസില്‍ മനഃപൂര്‍വമായ കുറ്റകൃത്യം നടന്നിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ടി.പി. ജുനൈദ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ദീപകിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഷിംജിതയുടെ മനഃപൂര്‍വ പ്രവര്‍ത്തനങ്ങളാണെന്നായിരുന്നു വാദിഭാഗം അഭിഭാഷകന്‍ കെ.പി. രാജഗോപാലന്റെ വാദം. കേസ് സെഷന്‍സ് കോടതിയുടെ അധികാര പരിധിയില്‍ വരുന്നതായതിനാല്‍ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന് മറുപടിയായി, വിചാരണ സെഷന്‍സ് കോടതിയില്‍ നടക്കുമെന്ന കാരണത്താല്‍ മാത്രം ജാമ്യാപേക്ഷ താഴത്തെ കോടതിയില്‍ പരിഗണിക്കരുതെന്ന നിയമതടസം നിലവിലില്ലെന്ന് ടി.പി. ജുനൈദ് വ്യക്തമാക്കി.

ഇതിനിടെ ഷിംജിതക്കെതിരെ മറ്റൊരു പരാതി കൂടി ഉയര്‍ന്നിട്ടുണ്ട്. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയാണ് കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ വിശദാംശങ്ങള്‍ തേടി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു വിവരാവകാശ അപേക്ഷ നല്‍കിയതായി ദീപകിന്റെ ബന്ധു സനീഷ് അറിയിച്ചു.

Continue Reading

kerala

തിരുവനന്തപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഗ്രീമയുടെ ഭർത്താവിനെ കേരളത്തിൽ എത്തിച്ചു

Published

on

തിരുവനന്തപുരം: കമലേശ്വരം സ്വദേശികളായ സജിതയെയും മകൾ ഗ്രീമയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ നാട്ടിൽ എത്തിച്ചു. ഉണ്ണികൃഷ്ണനെ ഇന്നലെ മുംബൈയിൽ നിന്ന് പിടികൂടിയിരുന്നു അതിന്ശേഷമാണ് ഇപ്പോൾ നാട്ടിൽ എത്തിച്ചുകൊണ്ടുള്ള ചോദ്യംചെയ്യൽ നടക്കാൻ പോകുന്നത്.

ഗുരുതര വകുപ്പുകളാണ് ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതും ഭാര്യയോടുള്ള ക്രൂരതയും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്ധേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാട്ടിലേക്ക് കൊണ്ടുപോകാൻ കോടതി അനുവദിച്ചിരുന്നു. ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നാലെ കണ്ടെടുത്ത ആത്മഹത്യത്തെക്കുറിപ്പിൽ ഉണ്ണികൃഷ്ണനെ കുറിച്ച് ഗുരുതരാരോപണങ്ങളാണ് ഉണ്ടായിരുന്നത് ഇതോടെ അയർലന്റിലേക്ക് ഇയാൾ കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ പൊലീസ് ആണ് മുംബൈ എയർപോർട്ടിൽ വച്ച് ഇയാളെ പിടികൂടിയത്.

മകളുടെ കുടുംബജീവിതത്തിലെ സാധാരണ പ്രശ്നങ്ങളെന്നതിലുപരി ഗുരുതരമായ സ്ത്രീധന പീഡനവും മാനസിക പീഡനവും നടന്നിട്ടുണ്ടെന്നതാണ് പൊലീസ് വ്യക്തമാക്കുന്നത്. ആറു വർഷത്തെ ദാമ്പത്യജീവിതത്തിനിടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഉപയോഗിച്ച വസ്ത്രം പോലെ മകളെ ഉപേക്ഷിച്ചുവെന്ന പരാമർശവും കുറിപ്പിലുണ്ട്.

Continue Reading

kerala

‘വര്‍ഗീയതയുടെ രാജാവായി പിണറായി വിജയന്‍ മാറി’ -കെ സുധാകരന്‍

ആദ്യമായാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവ് വര്‍ഗീയതയുടെ വക്താവായി മാറിയത്.

Published

on

By

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന്‍ രംഗത്തെത്തി. വര്‍ഗീയതയുടെ രാജാവായി പിണറായി വിജയന്‍ മാറിയെന്ന് കെ സുധാകരന്‍ പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവ് വര്‍ഗീയതയുടെ വക്താവായി മാറിയത്. പിണറായി വിജയനാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

അതിവേഗ റെയില്‍പാതയ്ക്കെതിരെയും ശക്തമായ സമരം നടത്തുമെന്നും കെ സുധാകരന്‍. അതിവേഗ റെയില്‍പാത വന്നാല്‍ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകാത്ത വികസനം നാടിന് ആവശ്യമില്ല. കെ റെയിലില്‍ പദ്ധതിയെ ഒരു നാട് മുഴുവന്‍ എതിര്‍ത്തതാണെന്നും കെ സുധാകരന്‍ പറഞ്ഞു.

 

Continue Reading

Trending