കര്‍ണാടകയിലെ പ്രളയബാധിത പ്രദേശമായ ബെലഗാവിയിലും മഹാരാഷ്ട്രയിലെ കൊല്‍ഹപ്പൂര്‍,സാങ്‌ലി പ്രദേശങ്ങളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തി.

എന്നാല്‍ പ്രളയക്കെടുതിയില്‍ മുങ്ങി താഴ്ന്ന കേരളത്തില്‍ സന്ദര്‍ശനം നടത്തുകയോ, കേരളത്തിലെ പ്രളയത്തെക്കുറിച്ച് ട്വിറ്ററില്‍ പരാമര്‍ശിക്കുകയോ ചെയ്തില്ല.

കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും എല്ലാ സഹായവും കര്‍ണാടകയ്ക്കും മഹാരാഷ്ട്രക്കും നല്‍കുമെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. കേരളത്തിലെ പ്രളയത്തെ കുറിച്ച് പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു.