കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ദിലീപ്. താരസംഘടനയായ ‘അമ്മ’ കൊച്ചിയില്‍ ചേര്‍ന്ന നിര്‍ണായക ജനറല്‍ബോഡി യോഗത്തിലാണ് സംഘടനയുടെ ട്രഷറര്‍ കൂടിയായ ദിലീപിന്റെ പരസ്യമായ ഖേദപ്രകടനം.

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള വിവാദങ്ങളിലേക്ക് ദിലീപ് വെലിച്ചിയക്കപ്പെട്ട സാഹചര്യത്തിലായിരുന്നു നടിക്കെതിരെയുല്ല താരത്തിനാന്റെ പരാമര്‍ശങ്ങള്‍. എന്നാല്‍ ദിലീപിന്റെ വാക്കുകള്‍ അതിരുകടന്നതായി അക്ഷേപം വന്നതോടെ നടന്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. യോഗത്തിനുശേഷം പുറത്തുവന്ന നടനും സംവിധായകനുമായ പി.ശ്രീകുമാറാണ് ദിലീപിന്റെ ഖേദപ്രകടനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. അതേസമയം ആക്രമണത്തിന് ഇരയായ നടി യോഗത്തിന് എത്തിയിരുന്നില്ല.