Video Stories

ക്വട്ടേഷന്‍ സംഘങ്ങളുടെ ഭീഷണി സൈ്വരജീവിതം തകരുന്നതിന്റെ സൂചന

By web desk 1

June 28, 2019

കെ.എം ഷാജഹാന്‍

കൊടുവള്ളി നഗരസഭാ കൗണ്‍സിലറും ഖത്തറിലെ സ്വര്‍ണ്ണ വ്യാപാരിയുമായ കോഴിശ്ശേരി മജീദിനെ, ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടും ക്രിമിനല്‍ കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തന്റെ ഏജന്റ് കൊണ്ടുവരുന്ന 1.25 കിലോ സ്വര്‍ണ്ണം രേഖകളില്ലാതെ വാങ്ങണം എന്ന ആവശ്യം മജീദ് തിരസ്‌കരിച്ചപ്പോഴാണ്, കൊടി സുനി ജയിലില്‍നിന്ന് ഒന്നിലധികം തവണ ഫോണില്‍ വിളിച്ച് നഗരസഭാകൗണ്‍സിലറെ ഭീഷണിപ്പെടുത്തിയത്. ആരാണീ കൊടും ക്രിമിനല്‍ കൊടി സുനി? സി.പി.എമ്മിന് ഏറ്റവും വേണ്ടപ്പെട്ട ക്വട്ടേഷന്‍ ക്രിമിനലാണിയാള്‍. ടി.പിയെ വധിക്കാന്‍ സി.പി. എം ഏര്‍പ്പാടാക്കിയ കൊടും ക്രിമിനലാണ് കൊടി സുനി. ടി.പി വധക്കേസിലെ മൂന്നാം പ്രതിയായ കൊടി സുനിക്ക്‌വേണ്ടി കേസ് വാദിച്ചത്, കേരളത്തില്‍ ഏറ്റും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന് വേണ്ടി ഉള്‍പ്പെടെ ഒട്ടേറെ പ്രമാദമായ കേസുകളില്‍ ഹാജരായ, മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ളയായിരുന്നു. ഈ അഭിഭാഷകന് കൊടി സുനിക്ക്‌വേണ്ടി വാദിക്കാന്‍ സി.പി.എം ലക്ഷങ്ങളാണ് ചിലവഴിച്ചത്. പക്ഷേ കേസില്‍ കൊടി സുനി ശിക്ഷിക്കപ്പെട്ടു. ജയിലിലും പക്ഷേ സുനിക്ക് മുന്തിയ പരിഗണയും വലിയ സൗകര്യങ്ങളുമാണ് ഒരുക്കിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുക്കിയ ചില സൗകര്യങ്ങള്‍ ഇതൊക്കെയായിരുന്നു: