ഗുജറാത്തിലെ സൂറത്തില്‍ മദ്രസയില്‍ പഠിക്കുന്ന സഹോദരന്മാരായ മൂന്ന് മദ്രസാ വിദ്യാര്‍ത്ഥിള്‍ പെരുന്നാള്‍ ആഘോഷത്തിനായി ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലെത്തിയതായിരുന്നു. ഈദുല്‍ ഫിത്വറിന് വസ്ത്രങ്ങള്‍ വാങ്ങാനായി അവര്‍ ഡല്‍ഹിയില്‍ പോയി മടങ്ങുന്നതിനിടെയാണ് ട്രെയിനില്‍ വെച്ച് തങ്ങള്‍ക്ക് നേരെ ഞെട്ടിക്കുന്ന അക്രമമുണ്ടാവുന്നത്. ട്രെയിന്‍ സ്വന്തം ഗ്രാമമായ കാതോലിയുടെ അതിര്‍ത്തി ഗ്രാമമായ ബാലാഘാട്ടിലെത്തിയപ്പോള്‍ കംമ്പാര്‍ട്ടമെന്റിലെ കുറച്ച് യുവാക്കളും ഒരു മദ്ധ്യവയസ്‌കനും മൂന്ന് സഹോദരന്മാരെയും പരിഹസിക്കാനും ചീത്ത വിളിക്കാനും തുടങ്ങി. ചീത്തവിളികളും പരിഹാസവും ശാരീരികാക്രമത്തിന് മാറിയപ്പോള്‍ കൂട്ടത്തില്‍ ഒരു സഹോദരന്‍ പ്രതിഷേധിച്ചു.
ഇതോടെ കംമ്പാര്‍ട്ടമെന്റിലെ ആളുകള്‍ സഹോദരന്മാര്‍ക്ക് നേരെ തിരിയുകയും മുന്നു പേരെയും നിലത്ത് തള്ളിയിട്ട് കൂട്ടത്തോടെ ആക്രമിക്കാനും തുടങ്ങി. സഹോദരന്‍ ശാക്കിര്‍ തന്റെ പതിനഞ്ചു വയസ്സുള്ള അനുജന്‍ ജുനൈദിനെ രക്ഷിക്കാന്‍ നോക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ജുനൈദ് അപ്പോഴേക്കും മരിച്ചിരുന്നു. തങ്ങള്‍ക്കിറങ്ങേണ്ട സ്‌റ്റേഷന്‍ എത്തിയിട്ടും ആള്‍ക്കൂട്ടം പൊതിഞ്ഞതിനാലും പരിക്കേറ്റ് അവശരായതിനാലും അവര്‍ക്ക് ഇറങ്ങാന്‍ സാധിച്ചില്ല. അവസാനം സ്റ്റേഷന്‍ കടന്നു പോയതിനു ശേഷം കംമ്പാര്‍ട്ടമെന്റില്‍ ഉള്ളവര്‍ ഈ മൂന്ന് യുവാക്കളേയും പുറത്തേക്ക് എറിയുകയായിരുന്നു. നാട്ടുകാരാണ് പല്‍വാലിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. കുടുംബക്കാര്‍ക്ക് ഇതേ കുറിച്ച് യാതൊന്നും അറിയില്ല. പോലീസും കൈമലര്‍ത്തുകയാണ്. മറ്റു സഹോദരങ്ങളുടെ നില ഗുരുതരമായതിനാല്‍ ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിയൂട്ടില്‍ പ്രവേശിച്ചിരിക്കുകയാണ്. സി.പി.ഐ.എം നേതാവി വൃന്ദ കാരാട്ട് അക്രമം അങ്ങേയറ്റം അപലപനീയവും ക്രൂരവുമായിപ്പോയെന്ന് പ്രതികരിച്ചത്. അവരുടെ മതം മാത്രമാണ് അക്രമിക്കപ്പെടാന്‍ കാരണമായതെന്നും വൃന്ദ കൂട്ടിച്ചേര്‍ത്തു.