കോഴിക്കോട്: ബിബിസിയുടെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അവാര്‍ഡ് ജൂറി അംഗമായി ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂറിനെ തെരഞ്ഞെടുത്തു.

2019 ഒക്ടോബര്‍ ഒന്നുമുതല്‍ 2020 സെപ്തംബര്‍ 30 വരെയുള്ള കാലയളവിലുള്ള ഇന്ത്യയിലെ മികച്ച വനിതാകായികതാരത്തെ ‘ബിബിസി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയര്‍’ എന്ന പേരില്‍ തെരഞ്ഞെടുക്കും. 2018 ജനുവരി ഒന്നുമുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ വളര്‍ന്നുവരുന്ന അഞ്ച് വനിതാ കായിക താരത്തിനെ ‘ബിബിസി ഇന്ത്യന്‍ എമേര്‍ജിംഗ് സ്‌പോര്‍ട്‌സ് വമുണ്‍ അവാര്‍ഡ്’ എന്ന പേരിലും തെരഞ്ഞെടുക്കുമെന്ന് ബിബിസി അറിയിച്ചു. ഈ അവാര്‍ഡ് ജൂറിയിലേക്കാണ് കമാല്‍ വരദൂരിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

രാവിലെ സന്തോഷഅഭിമാന
വാര്‍ത്ത.
B-B-C യുടെ ഇന്ത്യന്‍
സ്‌പോര്‍ട്‌സ് അവാര്‍ഡ് ജൂറി
അംഗമായി എന്നെ
തെരഞ്ഞെടുത്തിരിക്കുന്നു
ദൈവത്തിന് സ്തുതി

കമാല്‍ വരദൂര്‍

രാവിലെ സന്തോഷ-അഭിമാനവാർത്ത.BBC യുടെ ഇന്ത്യൻ സ്പോർട്സ് അവാർഡ് ജൂറിഅംഗമായി എന്നെതെരഞ്ഞെടുത്തിരിക്കുന്നുദൈവത്തിന് സ്തുതി

Posted by Kamal Varadoor on Wednesday, 7 October 2020