നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. നടിയുമായി സംസാരിച്ച വിവരങ്ങളാണ് ഇവര്‍ ഒരു ചാനലിനോട് പങ്കുവെച്ചത്.

ആക്രമത്തിനുപിന്നില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന് വാര്‍ത്തകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി ഭാഗ്യലക്ഷമി രംഗത്തെത്തുന്നത്. ആക്രമിക്കുന്നതിനിടയില്‍ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞു. ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. വീണ്ടും ഉപദ്രവിക്കുകയായിരുന്നു. ക്വട്ടേഷനു പിന്നില്‍ ഒരു സ്ത്രീയാണെന്നും സുനി പറഞ്ഞു. എത്ര ക്വട്ടേഷനാണെങ്കിലും ഇങ്ങനെ ക്രൂരമായി പെരുമാറാന്‍ ആര്‍ക്കാണ് കഴിയുക. സിനിമകള്‍ ഇല്ലാതാക്കാന്‍ പ്രമുഖ നടന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ ക്രൂരത നടന്‍ ചെയ്യുമെന്ന് കരുതുന്നില്ലെന്നും നടി പറഞ്ഞതായി ഭാഗ്യലക്ഷ്മി പറയുന്നു. പ്രമുഖനടനാണെന്ന് പോലീസിന് മൊഴി കൊടുത്തിട്ടില്ലെന്നും നടി വ്യക്തമാക്കി- ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖ നടനെ ചോദ്യം ചെയ്തുവെന്നും യുവനടന്റെ ഫ്‌ലാറ്റില്‍ നിന്ന് പ്രതിയെ പിടിൂടിയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു.