kerala
പി.കെ ഫിറോസിന്റെ ‘ഉണ്ടയില്ലാ വെടി’ സിപിഎമ്മിന്റെ ഇടനെഞ്ചില്‍ തന്നെ കൊണ്ടു; പാര്‍ട്ടി സെക്രട്ടറിയുടെ മകന് അറസ്റ്റില്‍
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ അറസ്റ്റിലായതിന് പിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ മകന് കൂടി കുടങ്ങിയതോടെ ഇരട്ട തിരിച്ചടിയുടെ ആഘാതത്തിലാണ് സിപിഎം.
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് ബെംഗളൂരു മയക്കുമരുന്ന് കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന ആരോപണം ആദ്യമുന്നയിച്ചത് യൂത്ത്ലീഗ്. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ബിനീഷിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിവുകള്‍ പുറത്തുവിട്ടത്.
ഫിറോസ് ഉണ്ടയില്ലാ വെടിപൊട്ടിക്കുകയാണ് എന്നായിരുന്നു ബിനീഷ് കോടിയേരിയും സിപിഎം, ഡിവൈഎഫ്ഐ നേതൃത്വവും ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ ഫിറോസിന്റെ ഉണ്ടയില്ലാ വെടി സിപിഎമ്മിന്റെ ഇടനെഞ്ചില്‍ തന്നെ തറയ്ക്കുന്നതാണ് ഇന്ന് കേരളം കാണുന്നത്. മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളതിന്റെ പേരില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതോടെ യൂത്ത്ലീഗിന്റെ ആരോപണം ശരിയാണെന്ന് തെളിയുകയാണ്.
മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. അനൂപ് മുഹമ്മദിന് മയക്കുമരുന്ന് കടത്തിന് എല്ലാവിധ സാമ്പത്തിക സഹായവും നല്‍കിയത് ബിനീഷാണെന്ന് തെളിഞ്ഞതോടെയാണ് ഇഡി അറസ്റ്റ് ചെയ്തത്. അനൂപിനെ അറിയാമെന്നും സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നും ബിനീഷ് നേരത്തെ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ മയക്കുമരുന്ന് ബിസിനസ് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. എന്നാല്‍ അനൂപ് മുഹമ്മദിന്റെ മൊഴി ബിനീഷിന് എതിരായതോടെയാണ് ഇഡി അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയത്.
ഇന്ന് രാവിലെയാണ് ബിനീഷ് അതീവ രഹസ്യമായി ബെംഗളൂരു ഇഡി ഓഫീസിലെത്തിയത്. ആറ് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലില്‍ പിടിച്ചുനില്ക്കാന് കഴിയാതെ വന്നതോടെ ബിനീഷ് കുറ്റം സമ്മതിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ അറസ്റ്റിലായതിന് പിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ മകന് കൂടി കുടങ്ങിയതോടെ ഇരട്ട തിരിച്ചടിയുടെ ആഘാതത്തിലാണ് സിപിഎം.
kerala
പത്തനംതിട്ടയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു
കരുമാന്‍തോട് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.
പത്തനംതിട്ട: സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. പത്തനംതിട്ട കരുമാന്‍തോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം. കരുമാന്‍തോട് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.
കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. സ്കൂള്‍ വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയം ഓട്ടോയില്‍ അഞ്ച് കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കരുമാന്‍തോട് ശ്രീനാരയണ സ്കൂളിലെ വിദ്യാര്‍ഥികളാണ് അപടത്തില്‍ പ്പെട്ടത്. റോഡില്‍ കിടന്ന പാമ്പിനെ മറികടക്കാന്‍ ഓട്ടോ വെട്ടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി
മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.
2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതരത്തില്‍ രണ്ടാംപ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്നും രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു.
ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശിയതെന്നും എന്നാല്‍ കാലപ്പഴക്കം വന്ന് പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞെന്നും അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതെന്നും മുരാരി ബാബു മൊഴി നല്കി.
അതേസമയം സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു മുരാരി ബാബു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അതേസമയം, സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്നും തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
kerala
‘ചികിത്സ നിഷേധിക്കരുത്, ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം’; ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി
ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കൊച്ചി: രോഗികള്‍ക്ക് പണമില്ലാത്തതോ രേഖകകളില്ലാത്തതോ കാരണങ്ങള്‍കൊണ്ട് ചികിത്സാ നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി 30 ദിവസത്തിനകം അറിയിക്കണം എന്നും ആശുപത്രി മാനേജുമെന്റുകളുടെ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
രോഗികളുടെ അവകാശങ്ങള്‍ സുതാര്യമായ ചികിത്സാ രീതിയിലൂടെ ഉറപ്പാക്കണം, അത്യാഹിതത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കണം, പണമോ രേഖകളോ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുത്, തുടര്‍ചികിത്സ വേണമെങ്കില്‍ ആശുപത്രി മാറ്റണം, ഇതിനുള്ള ഉത്തരവാദിത്വം പ്രാഥമികമായി പ്രവേശിപ്പിക്കുന്ന ആശുപത്രിയുടേതാണെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.
രോഗികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ സമയബന്ധിതമായി നല്‍കണം, ഡിസ്ചാര്‍ജ് സമയം, പരിശോധനാ ഫലങ്ങള്‍ കൈമാറണം, ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം, ആശുപത്രികളില്‍ പരാതി പരിഹാര ഡെസ്ക് വേണം, പരാതികള്‍ ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കണം. പരിഹരിക്കപ്പെടാത്തവ ഡി എം ഒക്ക് കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2018 ല്‍ നിലവില്‍ വന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റിനെതിരെ ആയിരുന്നു ആശുപത്രി മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
ആരോഗ്യത്തോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണ് നിയമം എന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

