മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റാണ് ബിഹാര്‍ സ്വദേശിയായ യുവതി പുറത്തു വിട്ടിരിക്കുന്നത്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേര് ‘ങൃ. ബിനോയ് വി. ബാലകൃഷ്ണന്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുംബൈയിലെ ദിന്‍ദോഷി സെഷന്‍സ് കോടതി ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബിനോയിക്കെതിരായ പുതിയ രേഖകള്‍ പുറത്തു വരുന്നത്. പാസ്‌പോര്‍ട്ടിനും ബാങ്ക് രേഖകള്‍ക്കും പുറമേയാണ് ജനനസര്‍ട്ടിഫിക്കറ്റിലെ രേഖ. യുവതിയുടേത് പണം തട്ടാനുള്ള ശ്രമമാണെന്നും കുഞ്ഞ് തന്റേതല്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബിനോയ് കോടിയേരി. ഈ സാഹചര്യത്തില്‍ യുവതി നല്‍കിയ പാസ്‌പോര്‍ട്ടിലെ വിവരങ്ങളും നിര്‍ണായകമായേക്കാം.
മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റാണ് ബിഹാര്‍ സ്വദേശിയായ യുവതി പുറത്തു വിട്ടിരിക്കുന്നത്. ഗ്രേറ്റര്‍…

Categories: Culture, More, News, Views
Tags: binoy kodiyeri, kodiyeri balakrishnan
Related Articles
Be the first to write a comment.