തെരഞ്ഞെടുപ്പ് ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 39 വോട്ടുകള്‍ ലഭിച്ചു. 19ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി വാസുകുഞ്ഞിനെയായിരുന്നു കാട്ടുപന്നി ആക്രമിച്ചത്.

തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലേക്ക് വരുന്നതിനിടെയാണ് വാസുകുഞ്ഞിനെ കാട്ടുപന്നി ആക്രമിച്ചത്. ചൂരമണ്ട കണ്ണോത്ത റോഡില്‍ കല്ലറയ്ക്കല്‍പടിയില്‍ വെച്ച് ബൈക്കില്‍ വരവെ രാവിലെ അഞ്ചരയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അലക്‌സ് തോമസാണ് ഈ വാര്‍ഡില്‍ വിജയിച്ചത്. 684 വോട്ടുകള്‍ക്കാണ് അലക്‌സ് തോമസിന്റെ വിജയം. വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച സുനില്‍ ജോര്‍ജ് 340 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്താണ്.