സി.പി.എം-ബി.ജെ.പി സംഘര്‍ഷങ്ങള്‍ ശക്തമായ കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ നേതാവുമായ അരൂണ്‍ ജയ്റ്റ്‌ലി കേരളം സന്ദര്‍ശിക്കും. രാഷ്ട്രീയ സംഘര്‍ഷത്തില്‍ തിരുവനന്തപുരത്ത് കൊല്ലപ്പെട്ട് ആര്‍.എസ്.എസ് കാര്യവാഹ് രാജേഷിന്റെ വീടും സന്ദര്‍ശിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി സമാധാനം പുനഃസ്ഥാപിക്കാനെന്ന പേരില്‍ കേരളം സന്ദര്‍ശിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താനുള്ള പരസ്പര ധാരണകളുണ്ടായിട്ടും വിഷയത്തെ സജീവമാക്കി നിര്‍ത്താനുള്ള ബി.ജെ.പി ശ്രമം രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ട മാത്രമാണെന്നാണ് വിലയിരുത്തല്‍.