ഡറാഡൂണ്‍: സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാവും അനുയായികളും ചേര്‍ന്ന് പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്തു. ഉത്തരാഖണ്ഡിലെ മഹാനഗറിലാണ് സംഭവം. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ഉമേഷ് അഗര്‍വാളാണ് പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് അനുയായികളേയും കൂട്ടി ബി.ജെ.പി ഓഫീസ് അടിച്ചുതകര്‍ത്തത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി വ്യക്തിബന്ധമുള്ള ഉമേഷ് അഗര്‍വാളിനെ ധരംപൂര്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.