ബംഗളൂരു: അധികാരത്തിലിരിക്കെ നടത്തിയ അഴിമതിക്കഥകള്‍ മൈക്ക് ഓണായത് അറിയാതെ വിളിച്ചുപറഞ്ഞ ബി.ജെ.പി നേതാക്കള്‍ വെട്ടില്‍. സംസ്ഥാന അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രി എച്ച്.എന്‍ അനന്ത്കുമാറുമാണ് വെട്ടിലായിരിക്കുന്നത്. പൊതുവേദിയില്‍ ഇരിക്കവെയാണ് ഇരുവരും അഴിമതിക്കഥ സംസാരിച്ചത്.

മുന്നിലിരുന്ന മൈക്ക് ഓണായത് ഇവര്‍ അറിഞ്ഞിരുന്നില്ല. കോണ്‍ഗ്രസാണ് ഇരുവരുടെയും സംഭാഷണമടങ്ങിയ സിഡി പുറത്തുവിട്ടത്. ഇതിന് ബി.ജെ.പിയിലെ ഒരു നേതാവിന്റെ പിന്തുണയും ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയര്‍ത്തേണ്ട അഴിമതി ആരോപണങ്ങളെ കുറിച്ചാണ് ഇരുവരും സംസാരിച്ചു തുടങ്ങിയത്. ‘അഴിമതി ആരോപണം ഉന്നയിച്ചു വരുന്ന തെരഞ്ഞെടുപ്പ് വരെ സിദ്ധരാമയ്യയെ പ്രതിസന്ധിയിലാക്കാം. അല്ലെങ്കില്‍ തന്നെ അധികാരത്തിലിരിക്കെ നമ്മള്‍ കോടികള്‍ വാങ്ങിയിട്ടില്ലേ.’ ഇതാണു പുറത്തു വന്ന സിഡിയിലുള്ള സംഭാഷണം.