Video Stories
ബ്ലാസ്‌റ്റേഴ്‌സ് ഇനി ചെറിയ മീനല്ല
കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് രണ്ട് വമ്പന്‍മാര്‍ കൂടി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ ഡിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണ്‍ എന്ന വെസ്ലി മൈക്കിള്‍ ബ്രൗണുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ഇതില്‍ വെസ് ബ്രൗണിനെ സ്വന്തമാക്കിയതായി ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഡച്ചുകാരന്‍ റെനെ മ്യൂളന്‍സ്റ്റീന്റെ സ്വന്തം വെസ് ബ്രൗണ്‍ ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തില്‍ ചേര്‍ന്നതായും ഇനി കളി മാറുമെന്നും ടീം ട്വീറ്റ് ചെയ്തു. 450 ലേറെ തവണ പ്രൊഫഷണല്‍ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ള താരമാണ് വെസ് ബ്രൗണ്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി മാത്രം 300ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ദേശീയ ടീമിന് വേണ്ടി 23 തവണയും ഇംഗ്ലീഷ് താരം മൈതാനത്തിനിറങ്ങിയിട്ടുണ്ട്.
ഏഴ് പ്രീമിയര്‍ ലീഗ് ടൈറ്റിലുകളും മൂന്ന് ലീഗ് കപ്പുകളും രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡുകളും രണ്ട് തവണ ചാംപ്യന്‍സ് ലീഗും നേടിയ ടീമിലെ അംഗമാണ്. പതിനഞ്ചു വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാഗമായിരുന്ന താരമാണ് വെസ് ബ്രൗണ്‍. ഡിഫന്‍സില്‍ ഏതു പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരം മാഞ്ചസ്റ്ററിന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ പ്രധാന പങ്കു വഹിച്ചിരുന്നു. 2008ലെ ചാമ്പ്യന്‍സ്‌ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരെ റൈറ്റ് ബാക്കായി ബ്രൗണ്‍ നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു. ഓള്‍ഡ് ട്രാഫോഡില്‍ നിന്ന് സണ്ടര്‍ലാന്റിലേക്കും, ബ്ലാക്ക് ബേണ്‍ റോവേഴ്‌സിലേക്കും ബ്രൗ ണ്‍ പിന്നീട് കളം മാറിയിരുന്നു. അതേ സമയം ബള്‍ഗേറിയന്‍ താരം ദിമിതര്‍ ബെര്‍ബറ്റോവുമായി ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ചര്‍ച്ച നടത്തിയതായും താരം ഉടന്‍ ഐ.എസ്.എല്ലില്‍ എത്തുമെന്നുമാണ് വിവരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരവും ബള്‍ഗേറിയയുടെ എക്കാലത്തേയും മികച്ച ടോപ് സ്‌കോററുമായിരുന്നു ബെര്‍ബറ്റോവ്. ബയര്‍ ലെവര്‍കൂസന്‍, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, മൊണാക്കോ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുള്ള ബെര്‍ബറ്റോവുമായി കരാറിന്റെ അവസാന ഘട്ടത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഒന്നോ രണ്ടോ ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെര്‍ബറ്റോവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിടുന്ന കാലത്ത് കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ സംഘാംഗമായിരുന്നു ബ്ലാസ്റ്റേഴ്‌സ് കോച്ച് മ്യൂള്‍ന്‍ സറ്റീന്‍. 2015-16 സീസണില്‍ ഗ്രീക്ക് ക്ലബ്ബ് പി.എ.ഒ.കെയ്ക്കു വേണ്ടിയാണ് ബെര്‍ബറ്റോവ് ബൂട്ടു കെട്ടിയത്. ബെര്‍ബറ്റോവിനേയും വെസ് ബ്രൗണിനേയും സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് 12 കോടി രൂപയോളം ചെലവിടുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ബ്രൗണിന് അഞ്ചു കോടിയും ബെര്‍ബറ്റോവിന് ഏഴു കോടിയുമാണ് ബ്ലാസ്‌റ്റേഴ്‌സ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
news22 hours agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala18 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര്‍ കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala20 hours agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
