ഓസ്‌ലോ: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സമ്മാനം അമേരിക്കന്‍ കവിയും ഗാനരചയിതാവുമായ ബോബ് ഡിലേന്. അമേരിക്കന്‍ കാവ്യശാഖക്ക് അഞ്ചു പതിറ്റാണ്ടുകാലം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കവി, എഴുത്തുകാരന്‍, ഗായകന്‍ തുടങ്ങിയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബോബ് അമേരിക്കന്‍ ഗാനശാഖക്കു പുതിയ ഭാവുകത്വം സമ്മിച്ച വ്യക്തിയാണ്. ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കര്‍, പുലിസ്റ്റര്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ബോബ് ഡിലേനെ തേടിയെത്തിയിട്ടുണ്ട്.

image