കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. പേരാവൂര്‍, കാക്കയങ്ങാട് സ്വദേശി സന്തോഷിനാണ് ഗുരുതരമായി പരിക്കേറ്റത്.

ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ വെച്ചാണ് സന്തോഷ് ബോംബ് നിര്‍മിച്ചത്. ഇതിനിടെ ഉഗ്ര ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പരിക്കേറ്റ സന്തോഷിനെ ഇരിട്ടി സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ മുഴക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.