Connect with us

News

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതില്‍ കുറ്റസമ്മതം നടത്തി ബോറിസ് ജോണ്‍സണ്‍

2020-21 കാലത്ത് നടന്ന പാര്‍ട്ടികള്‍ സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെയാണ് കുറ്റസമ്മതം.

Published

on

ബ്രിട്ടീഷ് ഭരണ സിരാകേന്ദ്രമായ ഡൗണിങ് സ്ട്രീറ്റില്‍ കോവിഡ്കാല നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ പാര്‍ട്ടികള്‍ക്ക് കുറ്റസമ്മതം നടത്തി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രമുഖരെല്ലാവരുടെയും സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടികളെന്നും തന്റെ നിരീക്ഷണത്തിലിരിക്കെ നടന്ന എല്ലാറ്റിനും ഉത്തരവാദിത്തമേല്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2020-21 കാലത്ത് നടന്ന പാര്‍ട്ടികള്‍ സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെയാണ് കുറ്റസമ്മതം. ജോണ്‍സണ്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു

ശബരിമലയിലെ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടിയാണ് അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തത്.

Published

on

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ‌.ടി) വീണ്ടും ചോദ്യം ചെയ്തു. ശബരിമലയിലെ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടിയാണ് അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തത്.

ശ്രീകോവിലിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്നും പഴയ വാതിലിൽ നിന്നു സ്വർണം വേർതിരിച്ചിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. എന്നാൽ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കട്ടിളപ്പാളി കേസിലെ അറസ്റ്റിന് ഫെബ്രുവരി ഒന്നിന് 90 ദിവസം പൂർത്തിയാകാനിരിക്കെയാണ് വീണ്ടും ചോദ്യം ചെയ്യൽ നടന്നത്.

90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഉടൻ ശേഖരിക്കാനാണ് എസ്‌.ഐ‌.ടിയുടെ തീരുമാനം. പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനായി പഴുതടച്ച കുറ്റപത്രം തയാറാക്കുന്ന നടപടികളും പൊലീസ് ആരംഭിച്ചു.

ശബരിമലയിലെ സ്വർണ ഉരുപ്പടികളുടെ പരിശോധന റിപ്പോർട്ട് ലഭ്യമാക്കുന്നതിനായി കോടതിയിൽ എസ്‌.ഐ‌.ടി അപേക്ഷ സമർപ്പിക്കും. ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും ഉൾപ്പെടെ ശബരിമലയിൽ നിന്നു കൂടുതൽ സ്വർണം കടത്തിയിട്ടുണ്ടോയെന്നത് പരിശോധനാഫലത്തിലൂടെ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

‘ശാസ്ത്രീയ പരിശോധന ഫലം ഡീകോഡ് ചെയ്യണം’

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി എസ്‌.ഐ‌.ടി, വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കൽ ആരംഭിച്ചു. സങ്കീർണമായ ശാസ്ത്രീയ പരിശോധനാഫലങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഡീകോഡ് ചെയ്യേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.

പൂർണമായ സംശയനിവാരണത്തിന് ഒരാഴ്ച കൂടി സമയം ആവശ്യമുണ്ടെന്നും പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധനാഫലവുമായി താരതമ്യം നടത്തേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. നഷ്ടമായ സ്വർണത്തിന്റെ അളവ് കൃത്യമായി കണ്ടെത്തുകയാണ് ലക്ഷ്യം.

മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് ഇ.ഡി

സ്വർണക്കൊള്ള കേസിൽ വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എസ്‌.ഐ‌.ടിക്ക് കത്തയച്ചു. ഇ.ഡിയുടെ ആവശ്യത്തിൽ നിയമോപദേശം തേടിയ ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നാണ് എസ്‌.ഐ‌.ടിയുടെ നിലപാട്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ അടക്കമുള്ള വിവരങ്ങളാണ് ഇ.ഡിക്ക് കൈമാറേണ്ടത്. നിർണായക മൊഴിവിവരങ്ങൾ എസ്.പി എസ്. ശശിധരൻ നേരിട്ട് സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കേസിലെ രണ്ടാം പ്രതിയായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിന്റെ മൊഴിയെടുക്കുന്നതിനായി ഇ.ഡി ഈയാഴ്ച നോട്ടീസ് നൽകും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകുക.

Continue Reading

kerala

നെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്

മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Published

on

തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അരുവിക്കര പാണ്ടിയോട് സ്വദേശി ഹസീന (40)യാണ് മരിച്ചത്. മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പതിനാറും ഏഴും വയസ്സുള്ള മക്കളായ ഷംന (16), റംസാന (7) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് സമീപം വൈകിട്ട് 5.30ഓടെയാണ് അപകടം നടന്നത്. റംസാനയെ ആശുപത്രിയിൽ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കരകുളം ഭാഗത്തുനിന്ന് അതിവേഗത്തിൽ എത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാർ ഉടൻ മൂവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല.

ഹസീനയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറായ പാലോട് നന്ദിയോട് സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

News

ഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫും, മരുമകനും മിഡിൽ ഈസ്റ്റ് ഉപദേഷ്ടാവുമായ ജറേദ് കുഷ്നറും ചേർന്നാണ് നെതന്യാഹുവിനെ കണ്ടത്.

Published

on

കൈറോ: ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് സമ്മർദം ചെലുത്തുന്നതിനായി അമേരിക്കൻ ദൂതർ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫും, മരുമകനും മിഡിൽ ഈസ്റ്റ് ഉപദേഷ്ടാവുമായ ജറേദ് കുഷ്നറും ചേർന്നാണ് നെതന്യാഹുവിനെ കണ്ടത്.

ഗസ്സയിൽ അവശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹം വീണ്ടെടുക്കൽ, മേഖലയിലെ നിരായുധീകരണം എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലെ നിർണായക നടപടിയായി ഈജിപ്തും ഗസ്സയും തമ്മിലുള്ള റഫ അതിർത്തി തുറക്കുന്നതും ചർച്ചയിൽ ഉൾപ്പെട്ടു.

റഫ അതിർത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഈ ആഴ്ച പരിഗണിക്കുമെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു. രണ്ടാം ഘട്ടം ആരംഭിക്കുന്നതോടെ ഗസ്സയിലെ മാനവീയ സാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്.

Continue Reading

Trending