കൊല്ലം: എം.സി റോഡില്‍ കൊട്ടാരക്കര ആയൂരിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. പത്തനംതിട്ട വടശേരിക്കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസിലുണ്ടായിരുന്ന ചില യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.