തിരുവനന്തപുരം: നെടുമങ്ങാട് എംഎല്‍എ സി ദിവാകരന് എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചു. നെടുമങ്ങാട് നിന്നുള്ള ജനപ്രതിനിധിതയാണഅ അദ്ദേഹം. ദിവാകരന്‍ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

‘പ്രിയമുള്ളവരേ എനിക്ക് കോവിഡ് 19 പോസിറ്റീവിനെ തുടര്‍ന്ന് ചികിത്സയിലാണ്.ആയതിനാല്‍ എംഎല്‍എ യുടെ ഔദ്യോഗിക പരിപാടികള്‍ ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ മാറ്റിവച്ചിരിക്കുകയാണ്. മണ്ഡലത്തിലെ വിഷയങ്ങള്‍ താത്കാലികമായി അറിയിക്കുവാന്‍ എന്റെ സ്റ്റാഫുകളെ ബന്ധപെടുക സി ദിവാകരന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

എംഎല്‍എയുടെ ഡ്രൈവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് എംഎല്‍എയുടെ ഓഫീസ് ജീവനക്കാരും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

പ്രിയമുള്ളവരേ എനിക്ക് കോവിഡ് 19 പോസിറ്റീവിനെ തുടർന്ന് ചികിത്സയിലാണ്.ആയതിനാൽ എംഎൽഎ യുടെ ഔദ്യോഗിക പരിപാടികൾ…

Posted by C Divakaran MLA on Wednesday, October 21, 2020