Connect with us

Views

ലൈവ് ഷോക്കിടെ ഡസ്‌കില്‍ പൂച്ച കയറിയാല്‍?……..

Published

on

അങ്കാറ: ലൈവ് ടെലിവിഷന്‍ ഷോക്കിടെ ഡസ്‌കില്‍ പൂച്ച കയറിയാല്‍ എന്ത് സംഭവിക്കും. അവതാരകന്റെ മിടുക്ക് പോലെയിരിക്കും എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാല്‍ അങ്ങനൊന്ന് സംഭവിച്ചു. തുര്‍ക്കിയില്‍ നിന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ പ്രാദേശിക ചാനലിലാണ് അലഞ്ഞുതിരിഞ്ഞു നടന്ന പൂച്ച തല്‍ത്സമയ ഷോക്കിടെ ഡസ്‌കില്‍ കയറിക്കൂടിയത്. അവതാരകന്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും, ശല്യക്കാരനാവാതിരുന്നതോടെ പൂച്ചയെ ഗൗനിക്കാതെ അവതാരകന്‍ തന്റെ ഷോ തുടര്‍ന്നു. പിന്നീട് ലാപ്‌ടോപില്‍ പൂച്ചയുടെ കിടത്തം.

ആ കാഴ്ച കാണാം……..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിയന്ത്രണം വിട്ട ബൈക്ക്‌ പാലത്തിൻ്റെ കൈവരി നിർമ്മാണത്തിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു

വെളിയംകോട് അങ്ങാടി സ്വദേശി 22 വയസുള്ള പള്ളിത്താഴത്ത് ആഷിക്ക്, കറിങ്കല്ലത്താണി സ്വദേശി 19 വയസുള്ള മാട്ടേരി വളപ്പിൽ ഫാസിൽ എന്നിവരാണ് മരിച്ചത്.  

Published

on

നിയന്ത്രണം വിട്ട ബൈക്ക്‌ പാലത്തിൽ കൈവരി നിർമ്മാണത്തിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. വെളിയംകോട് അങ്ങാടി സ്വദേശി 22 വയസുള്ള പള്ളിത്താഴത്ത് ആഷിക്ക്, കറിങ്കല്ലത്താണി സ്വദേശി 19 വയസുള്ള മാട്ടേരി വളപ്പിൽ ഫാസിൽ എന്നിവരാണ് മരിച്ചത്.

രാത്രി എട്ട് മണിയോടെ ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് ആണ് നിയന്ത്രണം വിട്ട ബുള്ളറ്റ് ,പാലത്തിൽ മറ്റെരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടത്തിൽ പരിക്കേറ്റ ആഷികിനെ നാട്ടുകാർ പൊന്നാനി ആശുപത്രിയിൽ പ്രവേശപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായ പരിക്കേറ്റ ഫൈസലിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Continue Reading

kerala

തിങ്കളാഴ്ച മുതൽ മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; സംസ്ഥാനത്ത് പാൽ വിതരണം മുടങ്ങും

തി​ങ്ക​ളാ​ഴ്ച രാത്രി 12 മു​ത​ൽ മി​ൽ​മ​യു​ടെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും സമരം ന​ട​ത്തു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേതാക്ക​ൾ പറ​ഞ്ഞു.

Published

on

ശ​മ്പള പ​രി​ഷ്ക​ര​ണം നടപ്പാക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് മി​ൽ​മ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. തി​ങ്ക​ളാ​ഴ്ച മു​ത​ലാണ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സമരം. തി​ങ്ക​ളാ​ഴ്ച രാത്രി 12 മു​ത​ൽ മി​ൽ​മ​യു​ടെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും സമരം ന​ട​ത്തു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേതാക്ക​ൾ പറ​ഞ്ഞു. ഇതോടെ സംസ്ഥാനത്ത് പാല്‍ വിതരണം മുടങ്ങും.

ശ​മ്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മി​ൽ​മ മാ​നേ​ജ്മെ​ന്‍റി​ന് നോ​ട്ടീ​സ് ന​ൽ​കി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചി​ല്ലെ​ന്ന് ട്രേ​ഡ് യൂ​ണി​യ​ൻ നേതാ​ക്ക​ൾ പ​റ​ഞ്ഞു. ഐ​എ​ൻ​ടി​യു​സി നേ​താ​വ് ചന്ദ്രശേഖ​ര​ൻ, എ​ഐ​ടി​യു​സി നേ​താ​വ് അ​ഡ്വ. മോഹൻദാ​സ്, സി​ഐ​ടി​യു നേ​താ​വ് എ​ബി സാ​ബു എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പ​ങ്കെ​ടു​ത്തു. കഴിഞ്ഞ മാസവും മിൽമയിൽ ഒരു വിഭാഗം തൊഴിലാളികൾ സമരം നടത്തിയിരുന്നു. തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അന്ന് സമരം ഒത്തുതീര്‍ന്നത്.

അതേസമയം മില്‍മ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. തിങ്കളാഴ്ച ലേബര്‍ കമ്മീഷണര്‍ യൂണിയനുകളുമായി ചര്‍ച്ച നടത്തും.

Continue Reading

kerala

വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; പവന് 160 രൂപ വര്‍ധിച്ചു

ഇന്ന് 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Published

on

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വീണ്ടും കൂടി. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 53000 കടന്നു. ഇന്ന് 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Continue Reading

Trending