Connect with us

india

ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് കത്തോലിക്കസഭ മുഖപത്രം:നരേന്ദ്രമോദിയുടെ മൗനത്തിലും വിമര്‍ശനം

മണിപ്പൂരിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ലേഖനം.

Published

on

കേന്ദ്രസര്‍ക്കാരിനും ആര്‍എസ്എസിനുമെതിരെ ആഞ്ഞടിച്ച് കത്തോലിക്കാ സഭ തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം കത്തോലിക്കാ സഭ എഡിറ്റോറിയല്‍. മണിപ്പൂരിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ലേഖനം.

ക്രൈസ്തവരെയും ദേവാലയങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ച കലാപത്തിന് അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് പ്രശ്‌നമാകസ്മികമായിരുന്നില്ല എന്നുതന്നെയാണ് വെളിവാക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നില്‍ ബിജെപിയുടെ ബന്ധമുണ്ടെന്നും ലേഖനത്തില്‍ ഉന്നയിക്കുന്നു. കൂടാതെ നരേന്ദ്രമോദിയുടെ മൗനത്തെയും എഡിറ്റോറിയല്‍ വിമര്‍ശിച്ചു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തെ കണ്ടില്ലെന്ന് നടിച്ച് ക്രൈസ്തവര്‍ക്കെതിരെ കള്ളക്കഥകള്‍ മെനയുകയാണെന്ന് ഇവര്‍ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

 

india

ബധിരയും മൂകയുമായ അഭിഭാഷക ആദ്യമായി സുപ്രീം കോടതിയില്‍ കേസ് വാദിച്ചു; പുതുചരിത്രം കുറിച്ച് സാറാ സണ്ണി

ഓണ്‍ലൈനായിട്ടായിരുന്നു കേസ് പരിഗണിച്ചത്

Published

on

ബധിരയും മൂകയുമായ അഭിഭാഷക ആംഗ്യഭാഷ ഉപയോഗിച്ച് ദ്വിഭാഷി മുഖേന വാദിച്ച കേസ് സുപ്രീം കോടതി ആദ്യമായി പരിഗണിച്ചു. വെര്‍ച്വല്‍ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കണ്‍ട്രോള്‍ റൂം അഭിഭാഷക സാറ സണ്ണിക്ക് സ്‌ക്രീന്‍ സ്‌പേസ് നല്‍കാന്‍ വിസമ്മതിച്ചെങ്കിലും ദ്വിഭാഷിയുടെ സഹായത്തോടെ സംവാദത്തിന് അനുമതി നല്‍കുകയായിരുന്നു.

ഓണ്‍ലൈനായിട്ടായിരുന്നു കേസ് പരിഗണിച്ചത്. അഭിഭാഷകക്കൊപ്പം വ്യാഖ്യാതാവിനെ പങ്കെടുക്കാന്‍ ആദ്യം മോഡറേറ്റര്‍ അനുവദിച്ചില്ലെങ്കിലും പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടു. വ്യാഖ്യാതാവിന് നടപടി ക്രമങ്ങളില്‍ പങ്കെടുക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയ ഡി വൈ ചന്ദ്രചൂഡ്, സാറക്കൊപ്പം റോയ് ചൗധരിക്കും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ അനുമതി നല്‍കുകയായിരുന്നു.

Continue Reading

india

ഇന്ത്യയില്‍ ഒരു ദിവസം ശരാശരി ഒന്നില്‍ കൂടുതല്‍ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നതായി ഹിന്ദുത്വ വാച്ച് റിപ്പോർട്ട്

80 ശതമാനം വിദ്വേഷ പ്രസംഗങ്ങളും ബിജെപി ഭരിക്കുന്നയിടങ്ങളിലാണെന്നും ഹിന്ദുത്വവാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

വർഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഒരു ദിവസം ശരാശരി ഒന്നില്‍ കൂടുതല്‍ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഹിന്ദുത്വ വാച്ചിന്റെതാണ് റിപ്പോർട്ട്.നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളിലാണ് ഇത് കൂടുതലെന്നും ഹിന്ദുത്വ വാച്ച് റിപ്പോര്‍ട്ട് പറയുന്നു. .മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നില്‍. 29 ശതമാനവും മഹാരാഷ്ട്രയിലാണ്. മുസ്ലിംകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനും സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളാണ് ഇതില്‍ കൂടുതലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

80 ശതമാനം വിദ്വേഷ പ്രസംഗങ്ങളും ബിജെപി ഭരിക്കുന്നയിടങ്ങളിലാണെന്നും ഹിന്ദുത്വവാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ന് ശേഷം വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം നടന്ന പകുതിയിലധികം സംഭവങ്ങളിലും ബിജെപിക്കോ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, സകല ഹിന്ദു സമാജ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കോ പങ്കുണ്ടെന്നും ഹിന്ദുത്വ വാച്ച് വ്യക്തമാക്കുന്നു. സംഘടനകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകള്‍, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ എന്നിവ കൂടി ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിക്കുന്നത്.

Continue Reading

india

നടി വഹീദ റഹ്‌മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്‌മാന്‍ ജനിച്ചത്. 1955ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം. 90ലധികം ചിത്രങ്ങില്‍ അഭിനയിച്ചിട്ടുണ്ട്.

Published

on

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായായി. വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള നടിയാണ് വഹീദ. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്‌മാന്‍ ജനിച്ചത്. 1955ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം. 90ലധികം ചിത്രങ്ങില്‍ അഭിനയിച്ചിട്ടുണ്ട്.

1965ല്‍ പുറത്തിറങ്ങിയ ഗൈഡിലൂടെ ആദ്യമായി ഫിലിംഫെയര്‍ പുരസ്‌കാരം വഹീദാ റഹ്‌മാനെ തേടിയെത്തി. 1968ല്‍ പുറത്തിറങ്ങിയ നീല്‍കമലിലൂടെ രണ്ടാമതും വഹീദ ഫിലിംഫെയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ‘രേഷ്മ ആന്‍ഡ് ഷേര’ എന്ന ചിത്രത്തിലെ വേഷത്തിനു ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. രാജ്യം പത്മശ്രീ (1972), പത്മഭൂഷണ്‍ (2011) പുരസ്‌കാരങ്ങള്‍ നല്‍കി വഹീദാ റഹ്‌മാനെ ആദരിച്ചു.

Continue Reading

Trending