Connect with us

News

മിഡിൽ ഈസ്റ്റിലെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകൾ മാർച്ച് 11 വരെ റദ്ദാക്കി

മാർച്ച് 9, 10, 11 തീയതികളിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കിയതായി സി.ബി.എസ്.ഇ ബോർഡ് അറിയിച്ചു.

Published

on

മസ്കത്ത്:  സംഘർഷാവസ്ഥയെ തുടർന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മാർച്ച് 9, 10, 11 തീയതികളിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കിയതായി സി.ബി.എസ്.ഇ ബോർഡ് അറിയിച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.

ഒമാൻ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെയും ഇറാനിലെയും പരീക്ഷകളാണ് മാറ്റിവച്ചത്. മാർച്ച് 11 വരെ നടത്താനിരുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകളും നേരത്തെ റദ്ദാക്കിയിരുന്നു.

മാർച്ച് 12 മുതലുള്ള പരീക്ഷകൾ സംബന്ധിച്ച് ചൊവ്വാഴ്ച സാഹചര്യം വിലയിരുത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിയാൻ വിദ്യാർത്ഥികൾ അതത് സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സംസ്ഥാനത്ത് ജയിലുകളിൽ ഇനി ആഴ്ചയിൽ രണ്ട് ദിവസം മത്സ്യവിഭവം; മത്തി, അയല, ചൂര എത്തിക്കുന്നത് മത്സ്യഫെഡ്

ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ 57 ജയിലുകളിലേക്കാണ് മത്സ്യം വിതരണം ചെയ്യാൻ തീരുമാനമായത്.

Published

on

By

കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും തടവുകാർക്കായി മത്സ്യവിഭവം വിളമ്പുന്നതിനുള്ള മത്സ്യം ഇനി മത്സ്യഫെഡ് നേരിട്ട് എത്തിക്കും. ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ 57 ജയിലുകളിലേക്കാണ് മത്സ്യം വിതരണം ചെയ്യാൻ തീരുമാനമായത്.

തടവുകാർക്കുള്ള ഭക്ഷണമെനുവിൽ ആഴ്ചയിൽ രണ്ട് ദിവസം മത്സ്യവിഭവം നൽകുന്നതിനായുള്ള മത്സ്യമാണ് എത്തിക്കുക. ഇതിനായി 25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയിൽ വകുപ്പിന് നൽകിയിരുന്നുവെങ്കിലും മത്തി, അയല, ചൂര എന്നിവയാണ് അംഗീകരിച്ചത്.

ജയിൽ വകുപ്പും മത്സ്യഫെഡും തമ്മിലാണ് മത്സ്യം വിതരണം ചെയ്യുന്നതിനുള്ള ധാരണയായത്. ഹാർബറിൽ നിന്ന് നേരിട്ട് ജയിലുകളിലേക്ക് മത്സ്യം എത്തിക്കുന്നതിനാൽ ലഭ്യതക്കുറവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.

വിതരണത്തിനായി ശീതീകരണ സൗകര്യമുള്ള എട്ട് വാഹനങ്ങൾ മത്സ്യഫെഡ് അടുത്തിടെ സ്വന്തമാക്കിയിട്ടുണ്ട്. ഈ വാഹനങ്ങളിലൂടെയാണ് 57 ജയിലുകളിലേക്കും മത്സ്യം എത്തിക്കുക.

ആഴ്ചയിൽ രണ്ട് ദിവസം വിളമ്പുന്നതിനുള്ള മത്സ്യം കറിക്കഷണങ്ങളാക്കി ജയിലുകളിലേക്ക് നൽകും. തടവുകാർക്കുള്ള മത്സ്യത്തിന് പുറമെ ജയിൽ കൗണ്ടറുകളിലേക്ക് മീൻ അച്ചാർ, ഉണക്കച്ചെമ്മീൻ അച്ചാർ എന്നിവയും മത്സ്യഫെഡ് നൽകുന്നുണ്ട്. പൊതുജനങ്ങൾക്ക് ഇവ കൗണ്ടറിലൂടെ വാങ്ങാനാകും.

ജയിലുകളിലേക്ക് സ്ഥിരമായി മത്സ്യമെത്തിക്കുന്നതിലൂടെ മത്സ്യഫെഡിന്റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്ന് എം.ഡി ഡോ. പി സഹദേവൻ പറഞ്ഞു.

Continue Reading

News

ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചു; മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

സംഭവത്തിൽ സി.പി.ഐ.എം പ്രവർത്തകരും പിന്തുണക്കാരും ശക്തമായ വിമർശനവുമായി രംഗത്തെത്തി.

Published

on

By

കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തെ തുടർന്ന് നടൻ മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ സി.പി.ഐ.എം പ്രവർത്തകരും പിന്തുണക്കാരും ശക്തമായ വിമർശനവുമായി രംഗത്തെത്തി.

ടൗൺഷിപ്പ് സന്ദർശനത്തിനിടെ കൂടെ നടന്ന സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്നോട് “നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? നിങ്ങൾ എപ്പോഴും എന്റെ ഒപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും” എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോ വൈറലായതോടെ മമ്മൂട്ടിയുടെ പ്രതികരണത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. സി.പി.ഐ.എം പ്രവർത്തകരും അനുഭാവികളും കെ. റഫീഖിന് പിന്തുണ അറിയിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ പങ്കുവെച്ചു.

ടൗൺഷിപ്പ് നിർമ്മാണത്തിൽ സർക്കാരിന്റെ പങ്കിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുപടിയും വിവാദമായി. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Continue Reading

News

എ.കെ-47, ഗ്രനേഡ് ലോഞ്ചർ ഉൾപ്പെടെ 250 ആയുധങ്ങളുമായി 130 മാവോയിസ്റ്റുകൾ കീഴടങ്ങി; പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി

കീഴടങ്ങിയവർക്കായി സംസ്ഥാന സർക്കാർ പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു

Published

on

By

ഹൈദരാബാദ്: തെലങ്കാനയിൽ നിരോധിത മാവോയിസ്റ്റ് സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുമായി ബന്ധപ്പെട്ട 130 മാവോയിസ്റ്റുകൾ മുഖ്യമന്ത്രിയായ എ. രേവന്ത് റെഡ്ഡിയുടെ മുമ്പാകെ ആയുധം താഴെവെച്ച് കീഴടങ്ങി. കീഴടങ്ങിയവർക്കായി സംസ്ഥാന സർക്കാർ പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു.

കീഴടങ്ങിയവരിൽ ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ കമാൻഡർ കരിത്രം (യു.കെ കല്ലു), കമാൻഡർ മുത്തയ്യ (രാജു), ദണ്ഡകാരണ്യ സോണൽ കമ്മിറ്റി അംഗം ചലസാനി നവത (ചന്ദ്ര), സംരക്ഷണ വിഭാഗം കമാൻഡർ വിനോദ് (ഇർപ രാമു), ഡിവിഷണൽ കമ്മിറ്റി അംഗം മുച്ചക്കി ഉങ്കൽ (സുധാകർ) എന്നിവരും ഉൾപ്പെടുന്നു.

ലൈറ്റ് മെഷീൻ ഗൺ, 31 എ.കെ-47 തോക്കുകൾ, 21 ഇൻസാസ് റൈഫിളുകൾ, 20 എസ്.എൽ.ആർ റൈഫിളുകൾ, 18 മറ്റ് റൈഫിളുകൾ, ഗ്രനേഡ് ലോഞ്ചർ, നാടൻ തോക്കുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഉൾപ്പെടെ ഏകദേശം 250 ആയുധങ്ങളുമായാണ് ഇവർ കീഴടങ്ങിയത്.

കീഴടങ്ങിയവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇന്ദിരാമ്മ ഭൂമി, ഹെൽത്ത് കാർഡ് തുടങ്ങിയ പുനരധിവാസ പദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു.

Continue Reading

Trending