Connect with us

main stories

ഇരട്ടവോട്ട്: ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു:ചെന്നിത്തല

ആഴക്കടല്‍ മത്സ്യക്കൊള്ളയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇഎംസിസിയുമായി 2020 ഫെബ്രുവരി 28-ന് അസെന്‍ഡില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

Published

on

ആലപ്പുഴ : വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ട് സംബന്ധിച്ച ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് വാസ്തവത്തില്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടവോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നാളെ പുറത്തുവിടും. താന്‍ പറയുന്നതാണോ അതോ തെരഞ്ഞെടുപ്പു കമ്മിഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനങ്ങള്‍ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരട്ടവോട്ട് ചെറിയ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേര്‍ത്തിരിക്കുന്നത്. ഈ വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഴക്കടല്‍ മത്സ്യക്കൊള്ളയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇഎംസിസിയുമായി 2020 ഫെബ്രുവരി 28-ന് അസെന്‍ഡില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

‘റദ്ദാക്കും എന്ന് പറയുന്നതേയുള്ളൂ. ഒരു മാസം കഴിഞ്ഞിട്ടും ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരം. 400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങള്‍ നിര്‍മിക്കാനുള്ള കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് കോര്‍പറേഷനുമായി ഇഎംസിസി ഒപ്പിട്ട ധാരണാപത്രം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ഒറിജിനല്‍ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഒറിജിനല്‍ ധാരണാപത്രം റദ്ദാക്കാത്തത്-ചെന്നിത്തല പറഞ്ഞു.

 

 

crime

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ വെടിവെപ്പ്; ഒന്‍പത് മരണം

പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചതെന്ന് ഇസ്രയേല്‍ അറിയിച്ചു

Published

on

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ വെടിവെയ്പ്പ്. വെസ്റ്റ് ബാങ്കിലെ ജെറിനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയഡിനെത്തുടര്‍ന്നുണ്ടായ വെടിവെപ്പിനിടയില്‍ 9 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു. അക്രമികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്നുപേര്‍ സൈന്യത്തിനെതിരെ വെടിവെക്കുകയായിരുന്നെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു.

ഒരു വലിയ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍. കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിരവധി സ്‌ഫോടക വസ്തുക്കളും നിര്‍വീര്യമാക്കി. രാജ്യത്തിന്റെ പലഭാഗങ്ങളിലായി സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തിരുന്നതായി ഇസ്രയേല്‍ ആരോപിച്ചു.

പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചതെന്ന് ഇസ്രയേല്‍ അറിയിച്ചു. എന്നാല്‍, ജെനിയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തതെന്നും നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും പലസ്തീന്‍ ആരോഗ്യമന്ത്രി മൈ എല്‍ കൈല പറഞ്ഞു.

Continue Reading

crime

പൊലീസിനെ വെട്ടിച്ച് മുങ്ങിയ പോക്‌സോ കേസ് പ്രതി പിടിയില്‍

പ്രതിയെ തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടയില്‍ പെലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു

Published

on

പൊലീസില്‍ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇന്ന് പുലര്‍ച്ചെ സ്വന്തം വീടിന് സമീപത്തു നിന്ന് പിടിയിലായത്.

നെടുങ്കണ്ടം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടയില്‍ പെലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

Health

കാട്ടാനയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് പരിക്കേറ്റ ആദിവാസി യുവതി മരിച്ചു

ഗര്‍ഭിണിയായിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടി ഓടുന്നതിനിടെ വീണ് പരിക്കേറ്റത്

Published

on

മൂന്നാര്‍ ഇടമലക്കുടിയില്‍ കാട്ടാനയെ കണ്ട് ഓടുന്നതിനിടയില്‍ വീണ് പരിക്കേറ്റ ആദിവാസി യുവതി മരിച്ചു. ഷെഡുകുടി സ്വദേശി അസ് മോഹനന്റെ ഭാര്യ അംബികയാണ് (36) മരിച്ചത്. പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഗര്‍ഭിണിയായിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടി ഓടുന്നതിനിടെ വീണ് പരിക്കേറ്റത്.

രാവിലെ കുളിക്കാന്‍ വേണ്ടി പോയ അംബികയെ പുഴയോരത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. യുവതിയെ ജീപ്പില്‍ പെട്ടിമുടിയിലെത്തിച്ച ശേഷം ആംബുലന്‍സില്‍ വൈകീട്ട് 7 മണിയോടെ മൂന്നാറിലെ ടാറ്റ ടീ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു.

Continue Reading

Trending