ജയ്പൂര്‍: എക്‌സിറ്റ് പോള്‍ വിവരങ്ങളെ ശരിവെച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 82 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 67 ഇടങ്ങളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.

199 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ സൂചനകള്‍ക്കനുസരിച്ച് രാജസ്ഥാനില്‍ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ടോംഗ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ശാരദാപൂരില്‍ ലീഡ് ചെയ്യുന്നു. സച്ചിന്‍ പൈലറ്റിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.

മുഖ്യമന്ത്രി വസുന്ധര രാജെയും ലീഡ് ചെയ്യുന്നുണ്ട്. 1998 മുതല്‍ സംസ്ഥാനത്ത് ആരും തുടര്‍ച്ചയായി ഭരിച്ചിട്ടില്ല.