ആര്‍ അശ്വിന്റെ മങ്കാദിങിന് പിന്നാലെ രാഷ്ട്രീയമായും ചര്‍ച്ചയായി ഇന്നലത്തെ ഐ.പി.എല്‍ മത്സരം. രാജസ്ഥാനിലെ ജെയ്പൂര്‍ സ്്റ്റ്ഡിയത്തില്‍ നടന്ന ഐ.പി.എല്ലിനിടെ പ്രധാനമന്ത്രി നരരേന്ദ്രമോദിക്കെതിരെ ‘ചൗകിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യം മുഴങ്ങിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ഗാലറിയില്‍ നിന്നും മോദി വിരുദ്ധ മുദ്രാവാക്യം തുടരെ മുഴങ്ങിയത്. കമന്ററി സംഭാഷണങ്ങളെ മറകടക്കുന്ന ശബ്ദത്തിലായിരുന്നു മുദ്രാവാക്യം. ‘ചൗകിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യം മുഴങ്ങുന്നതിന്റെ വീഡിയോ ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ബി.ജെ.പി ഉയര്‍ത്തുന്ന മേം ഭീ ചൗക്കിദാര്‍ മുദ്രാവാക്യത്തിനു കിട്ടിയ പ്രഹരവും രാഹുല്‍ ഗാന്ധിയുടെ ചൗക്കി ദാര്‍ ചോര്‍ ഹേ എന്ന പരാമര്‍ശത്തിനു കിട്ടിയ അംഗീകാരവുമാണിത്.

വൈറലായ വീഡിയോ ക്ലിപ്പിന്റെ 7ാം സെന്റ് മുതല്‍ ഗാലറിയില്‍ നിന്നും ‘ചൗകിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യം മുഴങ്ങുന്നത് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും.

അതേസമയം ഐ.പി.എല്ലിനിടെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ലറെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്താക്കിയ ആര്‍.അശ്വിന്റെ നടപടി വിവാദമായിരുന്നു. അശ്വിനെ അനുകൂലിച്ചും എതിര്‍ത്തും ആരാധകരും താരങ്ങളും രംഗത്തെത്തി. രാജസ്ഥാന്റെ ഇന്നിങ്സിലെ 13-ാം ഓവറിലാണ് കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായ അശ്വിന്‍ ബട്ലറുടെ വിക്കറ്റെടുത്തത്. അശ്വിന്റെ ചതിപ്രയോഗമാണ് ഇതെന്നും സ്പോര്‍ട്സ്മാന്‍ സ്പിര്റ്റിന് നിരക്കാത്തതാണെന്നും ആരാധകര്‍ പറയുന്നു.