സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പല സ്ഥലങ്ങളിലും ആക്രമാസക്തമായി. ഔറംഗാബാദില്‍ സമരക്കാര്‍ ട്രക്കിന് തീയിട്ടു. സമരക്കാരിലൊരാള്‍ ആത്മഹത്യ ചെയ്തത് പ്രക്ഷോഭകരെ കൂടുതല്‍ പ്രകോപിതരാക്കിയിട്ടുണ്ട്. ഇതാണ് കൂടുതല്‍ അക്രമങ്ങളിലേക്ക് നയിച്ചെതെന്നാണ് പറയപ്പെടുന്നത്.

നാളെ ബന്ദിന് മറാത്ത ക്രാന്തി മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട. താനെ, നവി മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മറാത്തികള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യഭ്യാസത്തിലും സംവരണം വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.