Connect with us

Culture

ശക്തനിര; ചുണക്കുട്ടികള്‍

Published

on

രാജ് മോഹന്‍ ഉണ്ണിത്താന്‍
(കാസര്‍കക്കോട്)
1956 ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് ധനതത്വശാസത്രത്തില്‍ ബിരുദം. കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതൃനിരയിലെത്തി. 2006 ല്‍ തലശ്ശേരിയില്‍ നിന്നും 20016 ല്‍ കുണ്ടറയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ഇടതു കോട്ടകളില്‍ യഥാക്രമം കോടിയേരി ബാലകൃഷ്ണനെതിരെയും മേഴ്‌സിക്കുട്ടി അമ്മക്കെതിരെയും ശക്തമായ മത്സരം കാഴ്ച്ചവെച്ചു. 2015 ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രാസംഗികനായ അദ്ദേഹം പാര്‍ട്ടി വക്താവുമായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഭാര്യയും ഒരു മകനുമുണ്ട്.

വി.കെ ശ്രീകണ്ഠന്‍
(പാലക്കാട്)
ഷൊര്‍ണൂര്‍ ഗവ. ഹൈസ്‌കൂള്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രവേശം. കെ. എസ്.യു ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി, പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്. 2000 മുതല്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയിരുന്നു. 2011ല്‍ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ചു. 2012ല്‍ കെ.പി.സി.സി സെക്രട്ടറി. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റാണ്. ഷൊര്‍ണൂര്‍ കൃഷ്ണ നിവാസില്‍ കൊച്ചുകൃഷ്ണന്‍ നായരുടേയും കാര്‍ത്ത്യായനിയുടേയും മകന്‍. മുന്‍ വനിതാ കമ്മീഷന്‍ അംഗവും എ.ഐ.സി.സി മെമ്പറുമായ പ്രൊഫ. കെ.എ തുളസിയാണ് ഭാര്യ.

ബെന്നി ബെഹനാന്‍
(ചാലക്കുടി)
1952 ആഗസ്റ്റ് 22ന് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഒ.തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനായി ജനനം. കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. 1978ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതിയംഗം, തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ പദവികള്‍ വഹിച്ചു. 1996 മുതല്‍ എഐസിസി അംഗം. 17 വര്‍ഷത്തോളം കെപിസിസി ജനറല്‍ സെക്രട്ടറി. വീക്ഷണം മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1982ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചു. 2011ല്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി. നിലവില്‍ യുഡിഎഫ് കണ്‍വീനറാണ്. ഭാര്യ ഷേര്‍ളി ബെന്നി. മക്കള്‍: വേണു തോമസ്, വീണ തോമസ്

ഹൈബി ഈഡന്‍
(എറണാകുളം)
മുന്‍ എറണാകുളം എം എല്‍ എയും എം പിയുമായിരുന്ന ജോര്‍ജ്ജ് ഈഡന്റെ മകന്‍. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ കെ എസ് യു യൂണിറ്റ് കമ്മിറ്റിയിലൂടെ പൊതുരംഗത്തേക്ക്. കോളജ് യൂണിയന്‍ സെക്രട്ടറിയായി. കെ എസ് യു എറണാകുളം ജില്ലാ പ്രസിഡണ്ട്, തുടര്‍ന്ന് 2009 വരെ കെ.എസ്.യു. സംസ്ഥാന അദ്ധ്യക്ഷന്‍. എന്‍ എസ് യു ദേശീയ അധ്യക്ഷനുമായി. 2011ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി. 2016 ല്‍ തിരഞ്ഞെടുപ്പിലും എറണാകുളം മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍കൊണ്ടും വന്‍ ജനപിന്തുണയുള്ള നേതാവായി മാറിയിരിക്കുകയാണ്. ഭാര്യ അന്ന. മകള്‍: ക്‌ളാര

ഡോ.ശശി തരൂര്‍
(തിരുവനന്തപുരം)
മൂന്നു പതിറ്റാണ്ടു നീണ്ട ഐക്യരാഷ്ടസഭാ സേവനത്തിന് വിരാമമിട്ട് 2008ല്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയിലെത്തി. ഐക്യരാഷ്ട്രസഭയില്‍ സമാധാന ദൂതന്‍, അഭയാര്‍ത്ഥി പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലും അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയും പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും ബാന്‍ കി മൂണിനോട് പരാജയപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തി. 2009 ലും 2014ലും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം യു പി എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. തുടര്‍ന്ന് മാനവശേഷി മന്ത്രാലയത്തിന്‍ സഹമന്ത്രിയായിരുന്നു.

കൊടിക്കുന്നില്‍ സുരേഷ്
(മാവേലിക്കര)
മാവേലിക്കര ലോകസഭാ മണ്ഡലത്തില്‍ നിന്നും ഇത് മൂന്നാം തവണയാണ് കൊടിക്കുന്നില്‍ ജനവിധി തേടുന്നത്. തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നിലില്‍ 1962 ജൂണ്‍ നാലിന് പരേതരായ കുഞ്ഞന്‍തങ്കമ്മ ദമ്പതികളുടെ മകനായി ജനനം. കെഎസ്‌യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക്. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി നിലകളില്‍ പ്രവര്‍ത്തിച്ചു. 1989 ലെ തെരഞ്ഞെടുപ്പില്‍ അടൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനപ്രതിനിധിയായി. അടൂരില്‍ നിന്ന് നാലുതവണയും മാവേലിക്കരയില്‍ നിന്ന് രണ്ട് തവണയും ലോക്‌സഭയിലെത്തി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ പി സി സി ജനറല്‍ സെക്രട്ടറി, എ ഐ സി സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റാണ്. ഭാര്യ: ബിന്ദു. മക്കള്‍: അരവിന്ദ്, ഗായത്രി.

എം.കെ രാഘവന്‍
(കോഴിക്കോട്)
വിദേശകാര്യ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി അംഗം, സില്‍ക്ക് ബോര്‍ഡ് അംഗം, എഫ് സി ഐ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതിയില്‍ അംഗം. കെ.പി.സി. സി ജനറല്‍ സെക്രട്ടറിയായിരുന്നു. കന്നി അങ്കത്തിലാണ് 2009 ല്‍ കോഴിക്കോടു നിന്ന് അട്ടിമറി വിജയം നേടി. പയ്യന്നൂരില്‍ നിന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തി. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. മുണ്ടിയാട്ട് കൃഷ്ണന്‍ നമ്പ്യാരുടെയും മഞ്ഞച്ചേരി കുപ്പാടകത്ത് ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: എം കെ ഉഷ , മക്കള്‍: അശ്വതി രാഘവന്‍ , അര്‍ജുന്‍ രാഘവന്‍.

രമ്യ ഹരിദാസ്
(ആലത്തൂര്‍)
കോഴിക്കോട് കുറ്റിക്കാട്ടൂരിലെ പി.പി ഹരിദാസന്റെയും രാധയുടെയും മകളായ രമ്യ ഹരിദാസ് നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ കോഡിനേറ്റര്‍മാരില്‍ ഒരാളാണ്. ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നാലു ദിവസമായി നടന്ന ടാലന്റ് ഹണ്ടിലൂടെ ശ്രദ്ധനേടിയ രമ്യ രാഹുല്‍ ഗാന്ധിയുടെ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള അവര്‍ 2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. നൃത്താധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തത്തിലും ദേശഭക്തി ഗാനത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

കെ സുധാകരന്‍
(കണ്ണൂര്‍)
1948ല്‍ കണ്ണൂര്‍ ജില്ലയിലെ എടക്കാടിനടുത്ത് നടാലില്‍ രാമുണ്ണിയുടേയും മാധവിയുടേയും മകനായി ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. എല്‍എല്‍ബി. സംഘടനാ കോണ്‍ഗ്രസില്‍നിന്ന് ജനതാപാര്‍ട്ടിയിലെത്തി. 1984ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നു. 1991ല്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി.1980ല്‍ എടക്കാട് അസംബ്ലിയില്‍ എകെജിയുടെ നാട്ടില്‍ കന്നിയങ്കം. 80ലും 82ലും എടക്കാടും 87ല്‍ തലശേരിയിലും മല്‍സരിച്ചു. 90ലെ തെരഞ്ഞെടുപ്പില്‍ എടക്കാട്ട് നിയമപോരാട്ടത്തിലൂടെ വിജയം. 1996 ലും 2001ലും 2006ലും കണ്ണൂരില്‍ നിന്ന് എംഎല്‍എ. എകെ ആന്റണി മന്ത്രിസഭയില്‍ വനം – കായിക വകുപ്പ് മന്ത്രി . 2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നു വിജയിച്ചു. 2014 ല്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലും 2017ല്‍ ഉദുമ നിയമസഭാ മണ്ഡലത്തിലും മല്‍സരിച്ചു. സ്മിതയാണ് ഭാര്യ. സന്‍ജ്യോത്, സൗരഭ് എന്നിവര്‍ മക്കള്‍.

ടി.എന്‍ പ്രതാപന്‍
(തൃശൂര്‍)
തളിക്കുളം ഗവ.ഹൈസ്‌കൂളില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് തളിക്കുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, നാട്ടിക ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്റ്, കെ.പി.സി.സി സെക്രട്ടറി, എ.ഐ. സി.സി മെമ്പര്‍, ഡി. സി.സി പ്രസിഡന്റ്, ഓള്‍ ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലെത്തി. 1987ല്‍ തളിക്കുളം പഞ്ചായത്തംഗമായ പ്രതാപന്‍ 2001ലും 2011ലും നാട്ടികയില്‍ നിന്നും 2016ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും നിയമസഭ അംഗമായി. 2006-11ല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു. ആദ്യമായാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ആന്റോ ആന്റണി
(പത്തനംതിട്ട)
1957 ല്‍ കോട്ടയം പൂഞ്ഞാറില്‍ ജനനം. പാലാ സെന്റ് തോമസ് കോളജ്, കേരളാ ലോ അക്കാദമി തിരുവനന്തപുരം, എറണാകുളം ലോകോളജ് എന്നിവിടങ്ങളില്‍ പഠനം. കെ.എസ്.യു ജനറല്‍ സെക്രട്ടറിയായി പൊതു രംഗത്തെത്തിയ അദ്ദേഹം പിന്നീട് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃ നിരയില്‍. 2004ല്‍ കോട്ടയത്ത് നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചു. പിന്നീട് 2009ലും 2014ലും പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റിലെത്തി. 2009 സി.പി.എം നേതാവ് കെ. അനന്തഗോപനേയും 20014ല്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് ഫിലിപ്പോസ് തോമസിനേയുമാണ് അടിയറവ് പറയിപ്പിച്ചത്. ഭാര്യ ഗ്രേസി ആന്റോ. രണ്ട് മക്കളുണ്ട്.

ഡീന്‍ കുര്യാക്കോസ്
(ഇടുക്കി)
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. കെ.എസ്.യൂവിലുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുിടക്കം. കഴിഞ്ഞ തവണ ഇടുക്കി മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. ഉജ്ജ്വല വാഗ്മി. ഇടുക്കി പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമാണ്. കഴിഞ്ഞ് തവണ വീറുറ്റ പോരാട്ടമാണ് ഇവിടെ ഡീന്‍ കാഴ്ച്ചവെച്ചത്. ചെറിയ മാര്‍ജിനിലായിരുന്നു പരാജയം. യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നയിക്കുന്നതില്‍ മുന്‍പന്തിയില്‍. ഇടത്പക്ഷ നയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ക്ക്് നേതൃത്വം നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമതും മല്‍സരിക്കുന്ന ഡീനിനെ മണ്ഡലത്തില്‍ എതിര്‍ക്കുന്നത് സിറ്റിംഗ് എം.പിയായ ജോയ്‌സ് ജോര്‍ജ്ജാണ്

Film

ഐ.എഫ്.എഫ്.കെ : അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍

ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന 29ണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളക്കായുള്ള (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി. ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ആകെ ഏഴ് ചിത്രങ്ങളാണ്. ഈ വിഭാഗത്തിലെ ഏക മലയാളചിത്രമായി ദേശീയപുരസ്‌കാരജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍’ ഉള്‍പ്പെടുത്തി.

കൂടാതെ കന്നഡ ചിത്രം അമ്മാങ് ഹില്‍ബെഡാ (Don’t tell mother), ഹിന്ദി ചിത്രങ്ങളായ ലാപ്റ്റീന്‍, ഫുള്‍ പ്ലേറ്റ്, അലാവ്, സോങ്‌സ് ഓഫ് ഫര്‍ഗോട്ടണ്‍ ട്രീസ്, ബംഗാളി ചിത്രം മൊറിചിക (Mirage) എന്നിവയും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് ഇത്തവണ. ഇതില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമാണ് ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’, സഞ്ജു സുരേന്ദ്രന്റെ ‘ഇഫ് ഓണ്‍ എ വിന്‌റേഴ്‌സ് നൈറ്റ’്. അഞ്ച് സ്പാനിഷ് ചിത്രങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.

ബിഫോര്‍ ദി ബോഡി, ക്യൂര്‍പോ സിലെസ്റ്റ്, ഹൈഡ്ര, കിസ്സിങ് ബഗ്, ദി കറണ്ട്‌സ്. അന്താരാഷ്ട്ര മത്സരത്തില്‍ റഷ്യന്‍ ചിത്രം ‘ബാക്ക്’റാബിറ്റ്, വൈറ്റ്’റാബിറ്റ്’, അഫ്ഗാന്‍പേര്‍ഷ്യന്‍ ചിത്രം ‘സിനിമാ ജസീറ’, ബംഗാളി ‘ഷാഡോ ബോക്‌സ്’, ഖസാക്കി ‘ദി എലീസ്യന്‍ ഫീല്‍ഡ്’, അറബി ‘ദി സെറ്റില്‍മെന്റ്’, ജാപ്പനീസ് ‘ടു സീസണ്‍സ്, ടു ട്രെയ്‌ഞ്ചേഴ്‌സ്’, ചൈനീസ് ‘യെന്‍ ആന്‍ഡ് ഐലീ’ എന്നിവയും പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങളുണ്ട്: സമസ്താ ലോക, അംബ്രോസിയ, കാത്തിരിപ്പ്, ചാവുകല്യാണം, മോഹം, എബ്ബ്, പെണ്ണും പൊറാട്ടും, ഒരു അപസാരക കഥ, അന്യരുടെ ആകാശങ്ങള്‍, ആദി സ്‌നേഹത്തിന്റെ വിരുന്നുമേശ, ശവപ്പെട്ടി, ശേഷിപ്പ് എന്നിവ.

Continue Reading

entertainment

മിഷന്‍ 90 ഡേയ്‌സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.

Published

on

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്‍ട്രോളര്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന്‍ മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന്‍ 90 ഡേയ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending