Connect with us

Culture

വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ല കോണ്‍ഗ്രസ് സീറ്റില്‍; ചത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കും

Published

on

റായ്പൂര്‍: ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങിനെതിരെ വാജ്‌പേയിയുടെ അനന്തരവള്‍ മത്സരിക്കും. മുന്‍ പ്രധാനമന്ത്രിയായ അന്തരിച്ച വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയാണ് രമണ്‍സിങ്ങിനെതിരെ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനമായത്.

രാജ്‌നന്ദ്ഗാവ് മണ്ഡലത്തിലാണ് കരുണ ശുക്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. കോണ്‍ഗ്രസ് പുറത്തിറക്കിയ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് കരുണ ശുക്ലയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. സ്‌ക്രീനിങ് കമ്മറ്റിയാണ് കരുണാ ശുക്ലയുടെ പേര് ശുപാര്‍ശ ചെയ്തത്.

ജാന്‍ഗിരി മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപിയായിരുന്നു കരുണ ശുക്ല. വാജ്‌പേയി സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറിയതിന് പിന്നാലെ ബിജെപി കരുണ ശുക്ലയെ പതിയെ മാറ്റി നിര്‍ത്തി. തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ആറ് സ്ഥാനാര്‍ത്ഥികളെയാണ് രണ്ടാംഘട്ട പട്ടികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ പട്ടികയില്‍ പന്ത്രണ്ടുപേരുടെ പേരുകള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

നെറ്റ്ഫ്‌ലിക്‌സ് വീണ്ടും ക്രാഷാക്കി ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’; ഫിനാലെ എപ്പിസോഡ് കാണാന്‍ തിരക്കുകൂട്ടി ആരാധകര്‍

ഇതിന് പിന്നില്‍ സീരീസിലെ വില്ലനായ ‘വെക്‌ന’ആണെന്നും വെക്‌ന ലോകത്തെയല്ല നെറ്റ്ഫ്‌ലിക്‌സ് ലോഗിന്‍ പേജിനെയാണ് തകര്‍ത്തതെന്നും ആരാധകര്‍ പരിഹസിച്ചു.

Published

on

കൊച്ചി: നെറ്റ്ഫ്‌ലിക്‌സ് വീണ്ടും ക്രാഷാക്കി നെറ്റ്ഫ്‌ലിക്‌സിന്റെ ഹിറ്റ് വെബ് സീരീസ് സ്‌ട്രേഞ്ചര്‍ തിങ്‌സ്. നെറ്റ്ഫ്‌ലിക്‌സ് സെര്‍വര്‍ തകരാറായതിനെ തുടര്‍ന്ന് നിരവധി പേരുടെ സ്ട്രീമിങ് തടസപ്പെടുകയായിരുന്നു.

ആപ്പ് ക്രാഷ് ആയതോടെ നിരാശരായ ആരാധകര്‍ ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറച്ചിരിക്കുകയാണ്. ഇതിന് പിന്നില്‍ സീരീസിലെ വില്ലനായ ‘വെക്‌ന’ആണെന്നും വെക്‌ന ലോകത്തെയല്ല നെറ്റ്ഫ്‌ലിക്‌സ് ലോഗിന്‍ പേജിനെയാണ് തകര്‍ത്തതെന്നും ആരാധകര്‍ പരിഹസിച്ചു. ഇതിനുമുമ്പ് അഞ്ചാം സീസണിന്റെ ആദ്യ വോള്യം റിലീസ് ആയപ്പോഴും നെറ്റ്ഫ്‌ലിക്‌സ് തകരാറിലായിരുന്നു.

നവംബര്‍ 27 പുലര്‍ച്ചെ 6.30 മുതല്‍ ആണ് ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ ഫൈനല്‍ സീസണ്‍ ഇന്ത്യയില്‍ സ്ട്രീമിങ് ആരംഭിച്ചത്. 2016ല്‍ ആണ് ഡഫര്‍ ബ്രേഴ്‌സിന്റെ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ഡ്രാമ ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ സ്ട്രീമിങ് ആരംഭിച്ചത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും വ്യത്യസ്തമായ കഥപറച്ചിലും കൊണ്ട് വളരെ പെട്ടെന്ന് തന്നെ സീരീസ് വലിയ തോതില്‍ ആരാധകരെ കണ്ടെത്തി. പിന്നാലെ 2017 ല്‍ രണ്ടാം സീസണും, 2019 ല്‍ മൂന്നാം സീസണും പുറത്തിറങ്ങി. 2022 ല്‍ റിലീസ് ആയ നാലാം സീസണ്‍ രണ്ട് ഭാഗങ്ങളായാണ് എത്തിയത്. ഈ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമാണ് അഞ്ചാം സീസണ്‍.

 

Continue Reading

Film

റൺവീർ സിങ്ങിന്റെ ‘ധുരന്ധർ’ക്കെതിരെ രൂക്ഷ വിമർശനവുമായി അർണബ് ഗോസ്വാമി

സാങ്കൽപ്പിക കഥകൾ പറഞ്ഞു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാൻ ബോളിവുഡിന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

Published

on

ന്യൂഡൽഹി: റൺവീർ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ധുരന്ധർ’ക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി. സാങ്കൽപ്പിക കഥകൾ പറഞ്ഞു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാൻ ബോളിവുഡിന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

റിപബ്ലിക് ടിവിയിൽ ‘വിക്ടിം ഷെയിമിംഗ്’ എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു അർണബിന്റെ പരാമർശം. ഉന്നാവോ പീഡനക്കേസിനെക്കുറിച്ചുള്ള ചർച്ചയിലാണ് ‘ധുരന്ധർ’ സിനിമയെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.

‘ധുരന്ധർ’ വെറും പ്രചാരണ ലക്ഷ്യം വെച്ചുള്ള സാങ്കൽപ്പിക സൃഷ്ടിയാണെന്ന് അർണബ് ആരോപിച്ചു. “അക്ഷയ് ഖന്നയുടെ നൃത്തം കാണാൻ ആരും താൽപര്യമില്ല. ഇത്തരം സാങ്കൽപ്പിക കഥകൾ കാട്ടി ബോളിവുഡ് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്. ബോളിവുഡ് നിർമാതാക്കൾക്ക് നട്ടെല്ലുണ്ടെങ്കിൽ ഉന്നാവോ കേസ് സിനിമയാക്കട്ടെ,” എന്നായിരുന്നു അർണബിന്റെ തുറന്നടിക്കൽ.

ബോളിവുഡ് യഥാർത്ഥ സാമൂഹിക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും, ഗൗരവമുള്ള വിഷയങ്ങൾ സിനിമയാക്കാൻ തയ്യാറാകുന്നില്ലെന്നും അർണബ് ഗോസ്വാമി വിമർശിച്ചു.

Continue Reading

Film

‘എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു, ധൈര്യമായി ഇരിക്കൂ, പ്രിയപ്പെട്ട ലാല്‍ -മമ്മൂട്ടി

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മമ്മൂട്ടി.

Published

on

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മമ്മൂട്ടി. ”നമ്മുടെ എല്ലാമെല്ലാമായ ഒരാളുടെ വേര്‍പാടില്‍ വിലപിക്കുമ്പോള്‍, എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു. ധൈര്യമായി ഇരിക്കൂ, പ്രിയപ്പെട്ട ലാല്‍”.- എന്നാണ് മമ്മൂട്ടി കുറിച്ചു.

മരണ വാര്‍ത്തയറിഞ്ഞ ഉടനെ തന്നെ ഇന്നലെ കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വീട്ടിലും മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും ജോര്‍ജ്, ഹൈബി ഈഡന്‍ എംപി എന്നിവരും ഉണ്ടായിരുന്നു. സിനിമാ രംഗത്തു നിന്ന് ഒട്ടേറെപ്പേര്‍ ഇന്നലെ എളമക്കരയിലെ വീട്ടില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.

ഇന്നലെ ഉച്ചയോടെ ആയിരുന്നു ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ് ആയിരുന്നു. പത്ത് വര്‍ഷത്തിലേറെയായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു ശാന്തകുമാരി അമ്മ.

 

Continue Reading

Trending