Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കോവിഡ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6724 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2008 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4100, മലപ്പുറം 4061, തിരുവനന്തപുരം 3393, കൊല്ലം 3013, തൃശൂര്‍ 2870, പാലക്കാട് 1430, കോഴിക്കോട് 2603, ആലപ്പുഴ 2025, കോട്ടയം 1813, കണ്ണൂര്‍ 1672, ഇടുക്കി 1242, പത്തനംതിട്ട 1069, കാസര്‍ഗോഡ് 656, വയനാട് 485 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, കാസര്‍ഗോഡ് 13, തിരുവനന്തപുരം 11, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 9 വീതം, പാലക്കാട് 6, കോട്ടയം 5, ഇടുക്കി, എറണാകുളം, വയനാട് 4 വീതം, കോഴിക്കോട് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6312, കൊല്ലം 5415, പത്തനംതിട്ട 1051, ആലപ്പുഴ 2585, കോട്ടയം 2527, ഇടുക്കി 194, എറണാകുളം 5513, തൃശൂര്‍ 4844, പാലക്കാട് 4521, മലപ്പുറം 5054, കോഴിക്കോട് 3974, വയനാട് 947, കണ്ണൂര്‍ 3783, കാസര്‍ഗോഡ് 1693 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,31,860 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,94,518 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,05,084 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,64,885 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 40,199 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3890 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 862 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേര്‍

രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചിക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകിച്ചു. നിലവില്‍ 1321 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുമാസത്തിനിടെ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7മരണം സ്ഥിരീകരിച്ചു.

മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 6 പേര്‍ മരിച്ചു. മഴക്കാല പൂര്‍വ ശുചീകരണമടക്കം പാളിയതാണ് ഡെങ്കിപ്പനി പടരാന്‍ പ്രധാന കാരണം.

 

Continue Reading

Health

കൊവാക്‌സിനും പാര്‍ശ്വഫലം; വാക്‌സിന്‍ സ്വീകരിച്ച 30 ശതമാനം പേര്‍ക്കും ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നമുണ്ടായെന്ന് പഠനം

ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കൊവാക്‌സിന്‍ സ്വീകരിച്ച 926 പേരിലാണ് ഗവേഷകര്‍ പഠനം. ഇതില്‍,635 കൗമാരക്കാരും 291 മുതിര്‍ന്നവരും ഉള്‍പ്പെട്ടിരുന്നു.50 ശതമാനത്തിനടുത്തോളം പേര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒരു ശതമാനം പേര്‍ക്കാണ് ഗുരുതാരമായ പാര്‍ശ്വഫലം കണ്ടെത്തിയത്.ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്.പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയവരുടെ മുന്‍കാല അസുഖ വിവരങ്ങള്‍ ഉള്‍പ്പെടെ വിശകലനം ചെയ്യണം. കൊവാക്‌സിന്‍ സുരക്ഷിതമാണെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ജേണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് പ്രതികരിച്ചു

Continue Reading

kerala

റേഷൻ കടയിൽ നിന്നും ലഭിക്കുന്ന ആട്ടപ്പൊടിയിൽ പുഴുക്കളെന്ന് വ്യാപക പരാതി

പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

Published

on

നഗരസഭയിലെ പലറേഷൻ കടയിൽ നിന്നും മുൻഗണനാ കാർഡുടമകൾക്ക് 9 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന 950 ഗ്രാം ആട്ടപ്പൊടി പാക്കറ്റിൽ പുഴുക്കളെന്ന് വ്യാപക പരാതി. കഴിഞ്ഞമാസങ്ങളിലായി വിതരണം ചെയ്ത ഉപയോഗകാലാവധി തീരാത്ത ആട്ടപ്പൊടിയിലാണ് പുഴു നിറഞ്ഞ് ഭക്ഷ്യയോഗ്യമല്ലാതായിരിക്കുന്നത്.

പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

സിവിൽ സപ്ലൈസ് വകുപ്പ് അധികാരികൾക്ക് അടുത്ത ദിവസംപരാതി നൽകുമെന്നും ഗുണഭോക്താവായ ഷാജിമുങ്ങാത്തം തറ, എൻ എഫ്’ പി ആർ വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ എന്നിവർ പറഞ്ഞു.

Continue Reading

Trending