മുംബൈ: മഹാരാഷ്ട്രയില്‍ 7,089 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 165 പേര്‍ മരിച്ചു. 15,656 പേരുടെ ഫലമാണ് നെഗറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ 15,35,315 പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ആകെ 40,514 പേര്‍ മരിക്കുകയും 12,81,896 പേര്‍ ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ 2,12,439 സജീവ കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്.

കര്‍ണാടകയില്‍ ഇന്ന് 7606 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 12,030 പേര്‍ രോഗമുക്തരായി. 70 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,17,915 ആയി. ഇതില്‍ 5,92,084 പേര്‍ ഇതിനോടകം രോഗമുക്തി നേടുകയും 10,036 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ 4,879 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 5,165 പേര്‍ ഇന്ന് രോഗമുക്തി നേടിയപ്പോള്‍ 62 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,61,264 ആയി. ഇതില്‍ 6,07,203 പേര്‍ രോഗമുക്തി നേടുകയും 10,314 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.