പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങിമരിച്ചു. കലഞ്ഞൂര്‍ സ്വദേശി നിഷാന്ത് (41) ആണ് മരിച്ചത്. റാന്നി പെരുമ്പുഴയിലുള്ള ക്വാറന്റീന്‍ സെന്ററില്‍ ഫാനിലാണ് നിഷാന്ത് തൂങ്ങിമരിച്ചത്. ക്വാറന്റീനിലിരിക്കെ മദ്യം കിട്ടാത്തതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. മരിക്കുന്നതിന് മുമ്പ് ഭാര്യയെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദം, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ നേരിടുന്നവരില്‍ കോവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്. ചെറിയ ഒരു ശ്രദ്ധകുറവ് പോലും അങ്ങനെയുള്ളവരെ അപകടത്തിലേക്ക് എത്തിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.