അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയിൽ ഇന്ന് 964 പേർക്ക് കോവിഡ് ബാധ കണ്ടെത്തി . 918 പേർക്ക് രോഗമുക്തിയുമുണ്ടായി. പത്ത് പേരാണ് ഇന്ന് മരിച്ചത് . നിലവിൽ 9285 പേരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 1034 പേരുടെ നില ഗുരുതരമാണ് . സഊദിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 403106 ഉം രോഗമുക്തി നേടിയത് 387020 പേരുമാണ്. 6801 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് . ഇന്നും റിയാദിലാണ് കേസുകൾ കൂടുതൽ കണ്ടെത്തിയത്. 402 പേർക്കാണ് തലസ്ഥാന നഗരിയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകൾ. മക്കയിൽ 215, കിഴക്കൻ പ്രവിശ്യ 157 , മദീന 39 , അസീർ മേഖല 36 , അൽഖസീം 23 , തബൂക്ക് 19 , ഹായിൽ 18 , ജിസാൻ 15 , അൽബാഹ 11 , നജ്‌റാൻ 10 , അൽജൗഫ് 7 എന്നിങ്ങനനെയാണ് ഇന്ന് കണ്ടത്തിയ രോഗബാധയുടെ കണക്ക്. ഇന്നലെ വരെ 16072606 പേർക്കാണ് കോവിഡ് പരിശോധന പൂർത്തിയാക്കിയത്. 6763824 പേർക്ക് കോവിഡ് വാക്‌സിൻ നൽകി.
ആദ്യ ഡോസ് വാക്സിൻ എടുത്തവർക്കുള്ള രണ്ടാമത്തെ ഡോസിന് നൽകിയ സമയം ദീർഘിപ്പിച്ചു. ലഭ്യമായ സ്റ്റോക്ക് വെച്ച് ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് കരുതുന്നു. വാക്സിൻ എടുക്കാൻ അപ്പോയ്ന്റ്മെന്റ് ലഭിച്ചവർ കൃത്യസമയത്ത് തന്നെ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട് . കർശനമായ നിയന്ത്രണങ്ങളാണ് ആരോഗ്യമന്ത്രാലയം നടപ്പാക്കുന്നത്. അതേസമയം പൊതുജീവിതത്തെ കാര്യമായ രീതിയിൽ ബാധിക്കാത്ത രീതിയിലാണ് കോവിഡ് നിയന്ത്രണങ്ങൾ . വിശുദ്ധ റമദാനിൽ പള്ളികളിൽ വെച്ച് തറാവീഹ് നിസ്‌കാരമടക്കം നിർവഹിക്കാനുള്ള അവസരം നൽകിയത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിശ്വാസി സമൂഹത്തിന് ഏറെ ആശ്വാസകരമായി.