മഞ്ചേശ്വരം: പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന പേരില്‍ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ സിപിഎം കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കന്നടപത്രം ക്ഷമ ചോദിച്ചു. ലേഖനം പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ അശ്രദ്ധയാണ് പിഴവിനു കാരണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

പത്രത്തിന്റെ നിലപാട് പേജില്‍ കന്നട സാഹിത്യകാരന്‍ സിഎന്‍ കൃഷ്ണമൂര്‍ത്തിയുടെ ജ്ഞാന ദീപങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രവാചകനെ കുറിച്ചെഴുതിയ ലേഖനത്തിനൊപ്പമാണ് പടം പ്രസിദ്ധീകരിച്ചത്. വെള്ളിയാഴ്ച പത്രത്തിലായിരുന്നു വിവാദ പടം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് പത്രം ശനിയാഴ്ച മാപ്പു പറഞ്ഞ് രംഗത്തെത്തിയത്.