kerala
എ. പ്രദീപ്കുമാറിനെ വെട്ടാന്‍ രഞ്ജിത്തിനെ ഇറക്കിയത് റിയാസ്
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപിനെ വെട്ടിയാല്‍ അതിന്റെ പ്രത്യാഘാതവും അടിവലിയും ബേപ്പൂരില്‍ ഉണ്ടാവുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി കളി മാറ്റിയത്. സുരക്ഷിതമെന്ന് കരുതിയ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ ഒരിക്കല്‍ തോറ്റ റിയാസിനെ ബേപ്പൂരില്‍ എന്തുവില നല്‍കിയും വിജയിപ്പിക്കേണ്ടത് പിണറായി വിജയന്റെ അഭിമാന പ്രശ്‌നം കൂടിയാണ്.
ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: ബോംബ് എത്ര വേണമെങ്കിലും മലപ്പുറത്തു കിട്ടുമെന്ന് ആറാന്‍ തമ്പുരാനില്‍ മോഹന്‍ലാലിനെകൊണ്ട് പറയിപ്പിച്ച് തന്റെ രാഷ്ട്രീയം വെളിപ്പെടുത്തിയ സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ചുണര്‍ത്തി സീറ്റില്ലെന്ന് അറിയിച്ച് സി.പി.എം നാണംകെടുത്തി. എല്‍.ഡി.എഫിന്റെ താര പ്രചാരകമനായി കുറെ കാലമായി രംഗത്തുള്ള രഞ്ജിത്തിന്റെ വരവോടെ, ആന്റി ക്ലൈമാക്‌സിലേക്ക് നീളുന്ന സിനിമാക്കഥ പോലെ കോഴിക്കോട്ടെ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കവും.
തന്റെ രാഷ്ട്രീയഭാവിക്ക് തുരങ്കം വെക്കാന്‍ ശ്രമിച്ച എ പ്രദീപ്കുമാറിനെ വെട്ടാന്‍ സംവിധായകന്‍ രഞ്ജിത്തിനെ ഇറക്കിയ ഡി.വൈ.എഫ.്‌ഐ നേതാവും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ മുഹമ്മദ് റിയാസ്, അപകടം മണത്ത് മലക്കം മറിഞ്ഞു. ഗ്രൂപ്പ് പോരിനിടയില്‍ കളിയറിയാതെ ആട്ടംകണ്ട രഞ്ജിത്തിന് ഒടുവില്‍ തലകുനിച്ച് പിന്‍മാറേണ്ടി വന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് നാടകീയ നീക്കങ്ങളുണ്ടായത്. രണ്ടു ദിവസം മുമ്പ് കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച സംവിധായകന്‍ രഞ്ജിത്തിനെ ജില്ലാ സെക്രട്ടറിയേറ്റ് നിഷ്‌കരുണം തള്ളി. സിറ്റിങ് എം.എല്‍.എ എ പ്രദീപ്കുമാര്‍ തന്നെ കോഴിക്കോട് മത്സരിച്ചാല്‍ മതിയെന്ന നിലയിലേക്ക് എത്താന്‍ എതിര്‍പക്ഷവും തത്കാലം നിര്‍ബന്ധിതരായി.
പി.എ മുഹമ്മദ് റിയാസും കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പിയുമാണ് രഞ്ജിത്തിനെ അവതരിപ്പിച്ചതിന് പിന്നില്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പത്രത്തിന്റെ മേധാവിയും രാജ്യസഭാ എംപിയുമായ നേതാവാണ് രഞ്ജിത്തിന് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് കരീമിനെ അറിയിച്ചത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പ്രദീപ്കുമാറിനെ വെട്ടാനുള്ള ആയുധമായി മുഹമ്മദ് റിയാസും രഞ്ജിത്തിനെ ഉപയോഗിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറിയും ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചതോടെയാണ് രഞ്ജിത്ത് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. തുടര്‍ന്ന് സി.പി.എമ്മിന്റെ സാഹിത്യ സംഘാടകനായ അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ എസ്.എസ്.എയില്‍ തട്ടിക്കൂട്ട് പരിപാടി സംഘടിപ്പിച്ച് രഞ്ജിത്തിനെ ലോഞ്ച് ചെയ്തു. നാലാം വട്ടം മത്സരിക്കാന്‍ കരുനീക്കിയ പ്രദീപ്കുമാര്‍ ക്യാമ്പ് ഞെട്ടലോടെയാണ് ഇതിനെ കണ്ടത്. അപ്പോഴേക്കും മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് രഞ്ജിത്തും മാധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചു.
എന്നാല്‍ ഈ നീക്കത്തിലെ അപകടം മണത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രപൂര്‍വം നീങ്ങി. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍, രഞ്ജിത്തിന് എതിരായ നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. തന്റെ മനസാക്ഷിയും മരുമകനുമായ മുഹമ്മദ് റിയാസിന് ബേപ്പൂര്‍ സീറ്റ് ഏകദേശം ഉറപ്പിച്ചിരിക്കയാണ് പിണറായി. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ടെങ്കിലും വി.കെ.സി മമ്മദ് കോയയുടെ സിറ്റിങ് സീറ്റിലാണ് റിയാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപിനെ വെട്ടിയാല്‍ അതിന്റെ പ്രത്യാഘാതവും അടിവലിയും ബേപ്പൂരില്‍ ഉണ്ടാവുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി കളി മാറ്റിയത്. സുരക്ഷിതമെന്ന് കരുതിയ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ ഒരിക്കല്‍ തോറ്റ റിയാസിനെ ബേപ്പൂരില്‍ എന്തുവില നല്‍കിയും വിജയിപ്പിക്കേണ്ടത് പിണറായി വിജയന്റെ അഭിമാന പ്രശ്‌നം കൂടിയാണ്. തനിക്ക് പാര വെച്ചാല്‍ പഴയ വി.എസ് പക്ഷക്കാരനായ പ്രദീപ് കുമാര്‍ ബേപ്പൂരില്‍ തിരിച്ചുപണിയുമെന്ന് തിരിച്ചറിഞ്ഞതോടെ റിയാസും നിശബ്ദനായി. എന്നാല്‍, അവസാന നിമിഷം മാനദണ്ഡം കര്‍ശനമാക്കിയാല്‍ നാലാം വട്ടം മത്സരത്തിന് ഇറങ്ങുന്ന പ്രദീപ്കുമാറിന് മാത്രം ഇളവ് കിട്ടില്ല. ഇതിലാണ് പ്രദീപ് വിരുദ്ധ ചേരിയുടെ പ്രതീക്ഷ. മൂന്നു തവണ നോര്‍ത്തില്‍ നിന്ന് ജയിച്ച പ്രദീപ് കുമാറിന്റെ നില മണ്ഡലത്തില്‍ ഇത്തവണ സുരക്ഷിതമല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ എം.കെ രാഘവനോട് 85000 വോട്ടിന് തോറ്റ പ്രദീപ്കുമാര്‍ 4558 വോട്ടിനാണ് നോര്‍ത്തില്‍ പിറകില്‍ പോയത്. യു.ഡി.എഫിന് ശക്തനായ സ്ഥാനാര്‍ത്ഥി വരുന്നതോടെ എല്‍.ഡി. എഫിന് രക്ഷപ്പെടാനാവില്ല.
kerala
ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി
കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
kerala
വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി
മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി
ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.
kerala
മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു
മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം
മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.
മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
-
GULF8 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories20 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

