പോര്‍ട്ടോ: യുവേഫ നാഷന്‍സ് കപ്പില്‍ ക്രൊയേഷ്യ- പോര്‍ച്ചുഗല്‍ മത്സരത്തിനിടെ വൈറലായത് മത്സരത്തിനിറങ്ങാതെ ഗാലറിയിലിരുന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ വീഡിയോ. മാസ്‌ക്ക് ധരിക്കാന്‍ മറന്നുപോയ സൂപ്പര്‍താരത്തിന്റെ അടുത്തെത്തി മാസ്‌ക്ക് ധരിക്കാന്‍ ആവശ്യപ്പെടുന്ന ഒരു യുവതിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

യുവതി മാസ്‌ക്ക് ധരിക്കാന്‍ ആവശ്യപ്പെടുന്നതും ക്രിസ്റ്റ്യാനോ മാസ്‌ക്ക് ധരിക്കുന്നത് വീഡിയോയില്‍ കാണാം. അതേസമയം സൂപ്പര്‍താരം ഇല്ലാതെ മത്സരത്തിനിറങ്ങിയ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയെ തോല്‍പ്പിച്ചത്.