Connect with us

kerala

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലി, പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നാലെ സര്‍വകലാശാല മെസ്സ് താല്‍ക്കാലികമായി അടച്ചു

Published

on

തിരുവനന്തപുരം: തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും ഇത്തരത്തിൽ ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെയും പാറ്റയെയും കിട്ടിയിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നാലെ സര്‍വകലാശാല മെസ്സ് താല്‍ക്കാലികമായി അടച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും നാളെയും പകരം ഭക്ഷണ സംവിധാനം ഒരുക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. അതേസമയം വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

kerala

കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപിടിത്തം; കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Published

on

കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തുണിക്കടയിലുണ്ടായ തീപിടിത്തത്തില്‍ കലക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നും മറ്റു ദുരൂഹതകളില്ലെന്നുമാണ് ഇതുവരെയുള്ള നിഗമനം.

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണവും കെട്ടിടത്തില്‍ ഫയര്‍ എന്‍ഒസി ഇല്ലാതിരുന്നതും റിപ്പോര്‍ട്ടിന്റെ ഭാഗമാകുമെന്നാണ് സൂചന. ഫയര്‍ ഓഡിറ്റ് കാര്യക്ഷമമാക്കുക, അഗ്‌നിശമന സംവിധാനങ്ങള്‍ ആധുനികവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും.

കോഴിക്കോട് പുതിയ സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട ആശങ്കയാണ് നഗരത്തില്‍ സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. വെല്ലുവിളികളെ അതിജീവിച്ചാണ് തീ അണക്കാനുള്ള ദൗത്യം പൂര്‍ത്തിയായത്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്

ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

Published

on

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്. ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

കടുവക്കായി തെരച്ചില്‍ നടക്കുന്ന റാവുത്തന്‍ കാടില്‍ നിന്നും 5 കിലോമീറ്റര്‍ അപ്പുറത്ത് മഞ്ഞള്‍ പാറയിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. കാല്‍പാടുകള്‍ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ഞള്‍ പാറയിലും ഇന്ന് രാവിലെ ക്യാമറകള്‍ സ്ഥാപിച്ചു.

Continue Reading

kerala

പാലക്കാട്ടെ കാട്ടന ആക്രമണം; കൊല്ലപ്പെട്ട ഉമ്മറിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന ആക്രമിച്ച് കൊന്നത്.

Published

on

പാലക്കാട് എടത്തനാട്ടുകരയില്‍ കാട്ടന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉമ്മറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന ആക്രമിച്ച് കൊന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

ടാപ്പിങ് തൊഴിലാളിയായ ഉമ്മര്‍ അതിരാവിലെ ജോലിക്കായി പോയിരുന്നു. നടത്തിയ തിരച്ചിലിലാണ് വൈകുന്നേരത്തോടെ കൃഷിയിടത്തില്‍ ഉമ്മറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്തും, തലയിലും മുറിവുണ്ട്. ആനയുടെ ആക്രമണത്തിലാണ് ഉമ്മര്‍ മരിച്ചതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചു. കാട്ടന തുമ്പികൈ കൊണ്ട് എടുത്ത് എറിഞ്ഞതാകാനാണ് സാധ്യത.

രാത്രി ഏഴരയോടെയാണ് മൃതദേഹം ആംബുലന്‍സിനരികെ എത്തിച്ചത്. രാത്രി ഒന്‍പതരയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. രാവിലെ ഒന്‍പത് മണിക്ക് പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഉമ്മറിന്റെ കുടുംബത്തിന് നഷ്ട്ടപരിഹാര തുകയുടെ ആദ്യഘടുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും.

Continue Reading

Trending