ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ജാഗ്രത കാണിക്കണമെന്ന് കോടതി സുബ്രഹ്മണ്യം സ്വാമിക്ക് താക്കീത് നല്‍കി. ഹര്‍ജി ബാലിശമായതാണ്. ഇത് രാഷ്ട്രീയമായ നീക്കമാണെന്നും കോടതി പറഞ്ഞു.

2014 ജനുവരി 17-നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2010-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.